ചാമ്പ്യന്‍ ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനെ ശ്രീജേഷ് നയിക്കും

ജൂണ്‍ പത്തിന് ജര്‍മനിക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം

ചാമ്പ്യന്‍ ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനെ ശ്രീജേഷ് നയിക്കും

ന്യൂഡല്‍ഹി: അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനെ മലയാളി താരം പി ആര്‍ ശ്രീജേഷ് നയിക്കും. നിലവിലെ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങിന് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് ടീമിന്റെ വൈസ് ക്യാപ്റ്റനായ ശ്രീജേഷിനെ നായകനായി നിയമിച്ചത്. റിയോ ഒളിംപിക്‌സ് മുന്നില്‍ കണ്ടാണ്‌ വെറ്ററന്‍ താരം രൂപീന്ദര്‍ പാല്‍ സിംഗ് അടക്കമുള്ളവര്‍ക്ക് വിശ്രമം അനുവദിച്ചത്.

ജൂണ്‍ 10 ന് ആരംഭിക്കുന്ന ടൂര്‍ണമെന്ന്റില്‍ ഇന്ത്യയെ കൂടാതെ ജര്‍മ്മനി, ബ്രിട്ടന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ജൂണ്‍ പത്തിന് ജര്‍മനിക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ 17നാണ് ഫൈനല്‍.

Read More >>