ജിഷയുടെ കൊലപാതകം: സര്‍ക്കാരിനും പോലീസിനും വീഴ്ച്ച പറ്റിയെന്ന് കേന്ദ്രമന്ത്രി

കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ വൈകിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീഷണിയുണ്ടെന്ന ജിഷയുടെ അമ്മയില്‍ കേസെടുക്കാമായിരുന്നു. ഇത് ചെയ്തില്ല. കൊലപാതകത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലടക്കം കാലതാമസമുണ്ടായതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

ജിഷയുടെ കൊലപാതകം: സര്‍ക്കാരിനും പോലീസിനും വീഴ്ച്ച പറ്റിയെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനും വീഴ്ച്ച പറ്റിയെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര സാമൂഹ്യ നീതി മന്ത്രിയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു.

കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ വൈകിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീഷണിയുണ്ടെന്ന ജിഷയുടെ അമ്മയില്‍ കേസെടുക്കാമായിരുന്നു. ഇത് ചെയ്തില്ല. കൊലപാതകത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലടക്കം കാലതാമസമുണ്ടായതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

ജിഷയുടെ കൊലപാതകത്തില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയുടെ പിന്നാലെയാണ് ഇതിന് വിരുദ്ധമായി കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

അന്വേഷണത്തിന് വേറെ ഏജന്‍സി വേണ്ടെന്നും തെരഞ്ഞെടുപ്പ് വിഷയമായി യു.ഡി.എഫ് ഇതിനെ കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Read More >>