തെരഞ്ഞെടുപ്പിന്റെ ക്രമ സമാധാന പാലനത്തിന് കൂടുതല്‍ കേന്ദ്രസേനയെത്തുന്നു

തെരഞ്ഞെടുപ്പിന്റെ ക്രമ സമാധാന പാലനത്തിന് കൂടുതല്‍ കേന്ദ്ര സേന ഉടന്‍ കേരളത്തിലെത്തും

തെരഞ്ഞെടുപ്പിന്റെ ക്രമ സമാധാന പാലനത്തിന് കൂടുതല്‍ കേന്ദ്രസേനയെത്തുന്നു

കണ്ണൂര്‍: തെരഞ്ഞെടുപ്പിന്റെ ക്രമ സമാധാന പാലനത്തിന് കൂടുതല്‍ കേന്ദ്ര സേന ഉടന്‍ കേരളത്തിലെത്തും.ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് തീര്‍ന്നതോടെ ബംഗാളില്‍ വിന്യസിച്ചിരുന്ന കേന്ദ്രസേനയെയാണ് കേരളത്തില്‍ എത്തിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായാണ് പശ്ചിമബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ഇവിടേക്ക് വലിയ തോതില്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. ഇവരില്‍ നിന്ന് പകുതിയിലേറെ പേരെയാണ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ക്രമസമാധാനത്തിനായി കേരളത്തിലെത്തിക്കുന്നത്. പ്രശ്‌നമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയ ബൂത്തുകളിലാണ് കേന്ദ്രസേനയെ വിന്യസിക്കുന്നത്.


കാസര്‍ഗോഡ്, കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം, പാലക്കാട് ജില്ലകളില്‍ കേന്ദ്രസേനയുണ്ടാകും. സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കേന്ദ്രസേനയുടെ സേവനം ഉറപ്പു വരുത്തും. കണ്ണൂര്‍ ,കോഴിക്കോട്, കാസര്‍ഗോഡ്, വയനാട്, പാലക്കാട്, എറണാകുളം ജില്ലകളിലെ മാവോയിസ്റ്റ് ഭീഷണിയുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. കണ്ണൂരില്‍ ഇതിനകം തന്നെ രണ്ടു കമ്പനി കേന്ദ്രസേന എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ പ്രശ്‌നബാധിതമെന്നു കരുതുന്ന കണ്ണൂരിലാണ് കൂടുതല്‍ സേനയെ വിന്യസിക്കുന്നത്. കൂടുതല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലീസിനെ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Read More >>