മതവിദ്വേഷ പ്രസംഗം: മഅ്ദനിയെ കുറ്റവിമുക്തനാക്കി

1994 നവംബര്‍ 22ന് നിലമ്പൂര്‍ ചന്തക്കുന്നില്‍ സംഘടിപ്പിച്ച പിഡിപിയുടെ രാജ്ഭവന്‍ മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മഅ്ദനി നടത്തിയ പ്രസംഗമാണ് കേസിനാധാരം. നിലമ്പൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മതവിദ്വേഷ പ്രസംഗം: മഅ്ദനിയെ കുറ്റവിമുക്തനാക്കി

കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരായുള്ള കേസില്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജസ്‌ട്രേറ്റ് കോടതി ഉത്തരവ്. കേസില്‍ മഅ്ദനിയെ കുറ്റവിമുക്തനാക്കി. 23 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.

1994 നവംബര്‍ 22ന് നിലമ്പൂര്‍ ചന്തക്കുന്നില്‍ സംഘടിപ്പിച്ച പിഡിപിയുടെ രാജ്ഭവന്‍ മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മഅ്ദനി നടത്തിയ പ്രസംഗമാണ് കേസിനാധാരം. നിലമ്പൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജഡ്ജി ബിജു ഷെയ്ഖിന്റേതാണ് ഉത്തരവ്. മഅ്ദനിക്കു വേണ്ടി അഭിഭാഷകരായ ആര്‍.ഒ മുഹമ്മദ് ഷമീം, പി.എസ് നസീഹ ബീഗം, പി.പി മുഹമ്മദ് ഹമീദ് എന്നിവര്‍ ഹാജരായി.

Story by
Read More >>