തമിഴ്‌നാട്ടില്‍ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ജയലളിതയുടെ എഐഎഡിഎംകെ, ഭരണം തിരിച്ചു പിടിക്കാന്‍ കരുണാധിയുടെ ഡിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ, അന്‍ബുമണി രാംദോസിന്റെ പിഎംകെ എന്നീ പാര്‍ട്ടികളാണ് തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞ് നില്‍ക്കുന്നത്

തമിഴ്‌നാട്ടില്‍ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

ചെന്നൈ: രണ്ട് മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തമിഴ്‌നാട്ടില്‍ ഇന്ന് കൊട്ടിക്കലാശം. ഇന്ന് അഞ്ച് മണിക്ക് വിപുലമായ പരിപാടകളോടെ ആണ് വിവിധ പാര്‍ട്ടികളുടെ കൊട്ടിക്കലാശം സംഘടിപ്പിച്ചിരിക്കുന്നത്. 234 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5.79 പേരാണ് ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിക്കുക. സ്വതന്ത്രര്‍ ഉള്‍പ്പെടെ 3,7776 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.

ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ജയലളിതയുടെ എഐഎഡിഎംകെ, ഭരണം തിരിച്ചു പിടിക്കാന്‍ കരുണാധിയുടെ ഡിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ, അന്‍ബുമണി രാംദോസിന്റെ പിഎംകെ എന്നീ പാര്‍ട്ടികളാണ് തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞ് നില്‍ക്കുന്നത്. ഇരു മുന്നണികള്‍ക്കും ഇടവിട്ട് അവസരം നല്‍കുക എന്ന തമിഴ്‌നാടിന്റെ തെരഞ്ഞെടുപ്പ് ശൈലിയിലാണ് ഡിഎംകെയുടെ പ്രതീക്ഷ.


തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ കര്‍ശന സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. 65,616 പോളിംഗ് ബൂത്തുകളാണ് തമിഴ്‌നാട്ടിലുള്ളത്. ഇതില്‍ 6300 ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളാണ്. ഈ ബൂത്തുകളില്‍ സുരക്ഷാ സേനയേയും പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അതിനിടെ മൂന്ന് കണ്ടെയ്‌നറുകളിയായി കടത്തുകയായിരുന്ന 570 കോടി രൂപ ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക സംഘം ഇന്ന് പിടികൂടി. തിരുപ്പൂര്‍ ജില്ലയില്‍ നിന്നുമാണ് പണം പിടികൂടിയത്.പണത്തിന് പുറമെ മദ്യവും വസ്ത്രങ്ങളും മറ്റ് പാരിതോഷകങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനോടകം തന്നെ പിടിച്ചെടുത്തിട്ടുണ്ട്.