തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ബിഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ചു

ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ജവാന്‍മാര്‍ താമസിച്ചിരുന്നത്. സഹപ്രവര്‍ത്തകര്‍ തമ്മില്‍ ഇന്നലെ വൈകീട്ട് ക്യാമ്പില്‍ വച്ച് തര്‍ക്കം നടന്നിരുന്നു. അവധിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

കോഴിക്കോട്:വടകരയില്‍ തെരഞ്ഞെടുപ്പ് ജോലിക്ക് എത്തിയ ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ ഇന്‍സ്‌പെക്ടര്‍ റാം ഗോപാല്‍ മീണയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ജവാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകന് വേണ്ടി തെരച്ചില്‍ ആരംഭിച്ചു.

ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ജവാന്‍മാര്‍ താമസിച്ചിരുന്നത്. സഹപ്രവര്‍ത്തകര്‍ തമ്മില്‍ ഇന്നലെ വൈകീട്ട് ക്യാമ്പില്‍ വച്ച് തര്‍ക്കം നടന്നിരുന്നു. അവധിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.