ഇംപീച്ച്‌മെന്റ് നടപടിക്കെതിരെ ദില്‍മ റൂസുഫ്

പ്രഹസനമായ രാഷ്ട്രീയ നിയമ സംവിധാനത്തിന്റെ ഇരയാണ് താനെന്ന് ദില്‍മ റൂസുഫ് ആരോപിച്ചു. ജനാധിപത്യത്തിനായുള്ള സമരം തുടരുമെന്നും ദില്‍മ പറഞ്ഞു.

ഇംപീച്ച്‌മെന്റ് നടപടിക്കെതിരെ ദില്‍മ റൂസുഫ്

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും തന്നെ ഇംപീച്ച് ചെയ്യാനുള്ള നടപടിയെ ചോദ്യം ചെയ്ത് ദില്‍മ റൂസുഫ്. തന്നെ ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് പുറത്താക്കുന്നതെന്നും തനിക്കെതിരെയുള്ള നീക്കത്തെ ഇംപീച്ച് എന്നല്ല അട്ടിമറി എന്നാണ് വിളിക്കേണ്ടതെന്നും ദില്‍മ പറഞ്ഞു.

ദില്‍മയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്യാന്‍ സെനറ്റ് അനുമതി നല്‍കിയിരുന്നു. 22 നെതിരെ 55 വോട്ടുകള്‍ക്കാണ് സെനറ്റ്  അനുമതി നല്‍കിയത്. ഇംപീച്ച്മെന്റ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദില്‍മ സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു.

2014-ലെ തിരഞ്ഞെടുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ദില്‍മയ്‌ക്കെതിരെ നടപടി വരുന്നത്. ഇംപീച്ച്മെന്റ് വേളയില്‍ വൈസ് പ്രസിഡന്റ് മൈക്കിള്‍ ടിമര്‍ പ്രസിഡന്റാകും.

പ്രഹസനമായ രാഷ്ട്രീയ നിയമ സംവിധാനത്തിന്റെ ഇരയാണ് താനെന്ന് ദില്‍മ റൂസുഫ് ആരോപിച്ചു. ജനാധിപത്യത്തിനായുള്ള സമരം തുടരുമെന്നും ദില്‍മ പറഞ്ഞു.

2011 ജനുവരി 11നാണ് രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായി ദില്‍മ റൂസുഫ് അധികാരത്തിലെത്തുന്നത്.