ആംബുലന്‍സുമില്ല ചികിത്സയുമില്ല; വയനാട്ടില്‍ നവജാത ശിശുവിന് ദാരുണാന്ത്യം

ആംബുലന്‍സുകളുമായി ബന്ധപ്പെട്ടപ്പോള്‍ തകരാറിലാണ് എന്ന മറുപടിയാണ് ലഭിച്ചത്. ടാക്‌സി വിളിക്കാന്‍ കയ്യില്‍ കാശില്ലാതിരുന്ന ബന്ധുക്കള്‍ ഒടുവില്‍ കടംവാങ്ങിയ 200 രൂപയുമായി ഓട്ടോ വിളിച്ചാണ് ആശുപത്രിയിലെത്തിയത്.

ആംബുലന്‍സുമില്ല ചികിത്സയുമില്ല; വയനാട്ടില്‍ നവജാത ശിശുവിന് ദാരുണാന്ത്യം

വയനാട്ടില്‍ ആദിവാസി യുവതി പ്രസവിച്ച കുഞ്ഞിന് ദാരുണാന്ത്യം. ഗര്‍ഭിണിയായ യുവതിക്ക് മതിയായ ചികിത്സയും ആംബുലന്‍സ് സൗകര്യവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ മരണം.

ഗര്‍ഭിണിയായ യുവതിയെ ആംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആംബുലന്‍സുകളുമായി ബന്ധപ്പെട്ടപ്പോള്‍ തകരാറിലാണ് എന്ന മറുപടിയാണ് ലഭിച്ചത്. ടാക്‌സി വിളിക്കാന്‍ കയ്യില്‍ കാശില്ലാതിരുന്ന ബന്ധുക്കള്‍ ഒടുവില്‍ കടംവാങ്ങിയ 200 രൂപയുമായി ഓട്ടോ വിളിച്ചാണ് ആശുപത്രിയിലെത്തിയത്.

എന്നാല്‍ ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ തയ്യാറായില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. ഓപ്പറേഷന്‍ തിയേറ്ററിലായതിനാല്‍ ഇപ്പോള്‍ പരിശോധിക്കാന്‍ സാധിക്കില്ലെന്നാണ് അറിയിച്ചതെന്നും ഭര്‍ത്താവ് സൂചിപ്പിച്ചു.