വയനാട്ടില്‍ വീണ്ടും ആദിവാസി ശിശുമരണം; ഇരട്ടകളായ നവജാത ശിശുക്കള്‍ മരിച്ചു

പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശം വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ആദിവാസി ശിശു മരണം റിപ്പോര്‍ട്ട് ചെയ്തത്.

വയനാട്ടില്‍ വീണ്ടും ആദിവാസി ശിശുമരണം;  ഇരട്ടകളായ നവജാത ശിശുക്കള്‍ മരിച്ചു

വയനാട്ടില്‍ വീണ്ടും ഇരട്ടകളായ നവജാത ശിശുക്കള്‍ മരിച്ചു. പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശം വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ആദിവാസി ശിശു മരണം റിപ്പോര്‍ട്ട് ചെയ്തത്.

വാളാട് ഇടത്തില്‍ കോളനിയിലെ ബാലന്റെയും സുമതിയുടേയും ഇരട്ട കുട്ടികളാണ് മരിച്ചത്. സുമതി കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഒരു കുട്ടി ഗര്‍ഭാവസ്ഥയിലും മറ്റൊരു കുട്ടി പ്രസവിച്ച് മണിക്കൂറുകള്‍ക്കവുമാണ് മരണം സംഭവിച്ചത്.

Read More >>