ബോംബ് ഭീഷണിയെ തുടര്‍ന്ന് യുഎസിലും യുകെയിലും സ്‌കൂളുകള്‍ അടച്ചു

യു.കെയില്‍ മാത്രം 21 സ്‌കൂളുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് മുന്‍പാണ് സ്‌കൂളുകളിള്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ബോംബ് ഭീഷണിയെ തുടര്‍ന്ന് യുഎസിലും യുകെയിലും സ്‌കൂളുകള്‍ അടച്ചു

വാഷിംഗ്ടണ്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് യു.എസിലും യു.കെയിലുമുള്ള നിരവധി സ്‌കൂളുകള്‍ താത്കാലികമായി അടച്ചു. കൊളറാഡോ,കണക്ടികട്,ന്യൂയോര്‍ക്,ന്യൂ ഹാംഷെയര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് അടച്ചത്. പൊലീസും സുരക്ഷാ സേനയും പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.

ബോംബ് ഭീഷണിയെ തുടര്‍ന്ന് യു.കെയിലെ വിവിധ പ്രദേശങ്ങളിലുള്ള പതിനഞ്ചോളം സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. യു.കെയില്‍ മാത്രം 21 സ്‌കൂളുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് മുന്‍പാണ് സ്‌കൂളുകളിള്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ സംഭവത്തെ കുറിച്ച് നിരീക്ഷിച്ച് വരികയാണ്.

സമീപ കാലത്തായി സ്‌കൂളുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തിന്റെ ഭാഗമായാകാം ഭീഷണി സന്ദേശം ലഭിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രോക്‌സി സര്‍വറുകളും ഫോണ്‍ ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ മറച്ചുവക്കാന്‍ കഴിയുന്ന തരത്തിലുള്ള അത്യാധുനിക സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.