നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ജനാധിപത്യ വിശ്വാസികളുടെ കണ്ണുതുറപ്പിക്കേണ്ടതാണെന്ന് ഉമ്മന്‍ചാണ്ടി

രാഷ്ട്രീയ പോരാട്ടം ജനാധിപത്യരീതിയിലായിരിക്കണമെന്നും ഏറ്റവും കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ജനങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ജനാധിപത്യ വിശ്വാസികളുടെ കണ്ണുതുറപ്പിക്കേണ്ടതാണെന്ന് ഉമ്മന്‍ചാണ്ടി

ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ അക്രമത്തിനെതിരേയുള്ള വിധിയെഴുത്ത് കൂടിയായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കുന്നതും ബോംബ് നിര്‍മിക്കുന്നതും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ചേര്‍ന്നത്െലന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സിപിഎമ്മും ബിജെപിയും ബോംബും ആയുധങ്ങളും ശേഖരിച്ച് രാഷ്ട്രീയപകപ്പോക്കല്‍ നടത്താറുണ്ട്. നാദാപുരത്തെ ബോംബ് നിര്‍മാണത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് പ്രബുദ്ധരായ ജനാധിപത്യ വിശ്വാസികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഇതിനെതിരേയുള്ള വിധിയെഴുത്ത് കൂടിയാകും തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പോരാട്ടം ജനാധിപത്യരീതിയിലായിരിക്കണമെന്നും ഏറ്റവും കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ജനങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായും സമാധാനപരമായും ജീവിക്കാനുള്ള സാഹചര്യമാണ് രാഷ്ട്രീയപ്രവര്‍ത്തകര്‍ ഒരുമക്കണ്ടതെന്നും അദ്ദേഹം പറഞ്ഞു.