ബിജെപിയെ ജയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി മാര്‍ഗമൊരുക്കുന്നു എന്ന് പിണറായി വിജയന്‍

കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം ഉമ്മന്‍ചാണ്ടി ഉണ്ടാക്കിക്കൊടുക്കുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. കോലീബി മോഡല്‍ സഖ്യം ഉണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുംതോറും ഉമ്മന്‍ചാണ്ടിക്ക് വിഭ്രാന്തിയാണെന്നും പിണറായി പറഞ്ഞു.

ബിജെപിയെ ജയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി മാര്‍ഗമൊരുക്കുന്നു എന്ന് പിണറായി വിജയന്‍

കേരളത്തിലെ പല മണ്ഡലങ്ങളിലും യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം ഉമ്മന്‍ചാണ്ടി ഉണ്ടാക്കിക്കൊടുക്കുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. കോലീബി മോഡല്‍ സഖ്യം ഉണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുംതോറും ഉമ്മന്‍ചാണ്ടിക്ക് വിഭ്രാന്തിയാണെന്നും പിണറായി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തിരുത്തി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും എകെ ആന്റണിയും രംഗത്തെത്തിയിരുന്നു. യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്ന് ഇരു നേതാക്കളും പറഞ്ഞിരുന്നു. സിപിഐഎം നേതാവ് എംഎ ബേബിയും ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു.