കേരളത്തില്‍ ബിജെപി 22 സീറ്റുകള്‍ നേടുമെന്ന് ദേശീയ ചാനലിന്റെ പേരില്‍ ഫോട്ടോഷോപ്പ് സര്‍വെ; കള്ളം തുറന്ന് കാട്ടി സോഷ്യല്‍ മീഡിയ

യുഡിഎഫ് 60 മുതല്‍ 68 വരെ സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി ആകുമെന്നാണ് വ്യാജ സര്‍വെ പറയുന്നത്. എല്‍ഡിഎഫിന് 50-58 സീറ്റ് ലഭിക്കും. 18-22 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് ഫോട്ടോഷോപ്പ് പറയുന്നത്. ഏതെങ്കിലും മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബിജെപിയുടെ സഹായം വേണമെന്നാണ് ബിജെപി ഭക്തര്‍ നിര്‍മ്മിച്ച സര്‍വെ നല്‍കുന്ന സൂചന.

കേരളത്തില്‍ ബിജെപി 22 സീറ്റുകള്‍ നേടുമെന്ന് ദേശീയ ചാനലിന്റെ പേരില്‍ ഫോട്ടോഷോപ്പ് സര്‍വെ; കള്ളം തുറന്ന് കാട്ടി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം:  ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം കേരളത്തില്‍ 18 മുതല്‍ 22 വരെ സീറ്റുകള്‍ നേടുമെന്ന് കാണിച്ച്  ഫോട്ടോഷോപ്പ് അഭിപ്രായ സര്‍വെ. സോഷ്യല്‍മീഡിയയിലെ ബിജെപി അനുഭാവികളാണ് ഇത്തരമൊരു വ്യാജ സര്‍വെ പ്രചരിപ്പിക്കുന്നത്. ദേശീയ ചാനലായ സിഎന്‍എന്‍ ഐബിഎന്‍ നടത്തിയ സര്‍വെ എന്ന തരത്തിലാണ് ഫോട്ടോ തയ്യാറാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തന്നെ ഇത് ഇല്ലാത്ത സര്‍വെയുടെ ഫോട്ടോ ആണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്.


യുഡിഎഫ് 60 മുതല്‍ 68 വരെ സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി ആകുമെന്നാണ് വ്യാജ സര്‍വെ പറയുന്നത്. എല്‍ഡിഎഫിന് 50-58 സീറ്റ് ലഭിക്കും. 18-22 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് ഫോട്ടോഷോപ്പ് പറയുന്നത്. ഏതെങ്കിലും മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബിജെപിയുടെ സഹായം വേണമെന്നാണ് ബിജെപി ഭക്തര്‍ നിര്‍മ്മിച്ച സര്‍വെ നല്‍കുന്ന സൂചന. അഭിപ്രായ സര്‍വെ നടത്തിയ സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്റെ ലോഗോ അടക്കമുള്ള സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ആണ് ചിത്രം പ്രചരിക്കുന്നത്.

എന്നാല്‍ സിഎന്‍എന്‍-ഐബിഎന്‍ പേര് മാറ്റി എന്ന് പോലംു അറിയാത്ത ഏതോ ബിജെപി ഭക്തനാണ് ഫോട്ടോഷോപ്പ് ചെയ്തത് എന്ന് ചിത്രത്തില്‍ കാണിച്ചിട്ടുള്ള ലോഗോയില്‍ നിന്ന് വ്യക്തം. കഴഞ്ഞ ഏപ്രില്‍ മുതല്‍ സിഎന്‍എന്‍ ന്യൂസ് 18  എന്നാണ് ചാനല്‍ അറിയപ്പെടുന്നത്.

ഇത്തവണ 71 സീറ്റ് നേടി ബിജെപി കേരളത്തില്‍ അധികാരം പിടിക്കുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അവകാശ വാദം. മോദിയുടെ സൊമാലിയന്‍ പ്രസ്താവനയും അമിത് ഷാ ശ്രീലങ്കയിലെ ചിത്രം കാണിച്ച് കേരളത്തെ ആക്രമിക്കാന്‍ ശ്രമിച്ചതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. ഇതില്‍ നിരാശരായ പ്രവര്‍ത്തകരെ ആശ്വസിപ്പിക്കാനെന്നോണമാണ് പുതിയ ഫോട്ടോഷോപ്പ് തന്ത്രം

Read More >>