സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിന് നേരെ ബിജെപി ആക്രമണം

മൂന്ന് ബാരിക്കേഡുകളാണ് പൊലീസ് സ്ഥാപിച്ചിരുന്നത്. മൂന്നാമത്തെ ബാരിക്കേഡിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ എത്തി ബോര്‍ഡ് തല്ലി തകര്‍ക്കുകയായിരുന്നു.

സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിന് നേരെ ബിജെപി ആക്രമണം

ന്യൂഡല്‍ഹി: സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിന് നേരെ ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. എകെജി ഭവന്റെ ബോര്‍ഡ് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. ബാരിക്കേഡുകള്‍ തകര്‍ത്താണ് ബിജെപി പ്രവര്‍ത്തകര്‍ എകെജി ഭവനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചത്. മൂന്ന് ബാരിക്കേഡുകളാണ് പൊലീസ് സ്ഥാപിച്ചിരുന്നത്. മൂന്നാമത്തെ ബാരിക്കേഡിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ എത്തി ബോര്‍ഡ് തല്ലി തകര്‍ക്കുകയായിരുന്നു.


കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സിപിഐഎം ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ലിമെന്റിന് അകത്തും തെരുവിലും  നേരിടുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഭീഷണി മുഴക്കി ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറപടി നല്‍കി.


കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നു എന്ന് കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പരാതി നല്‍കി.ബിജെപി ദേശീയ നേതാക്കളായ ജെ.പി നദ്ദ,നിര്‍മല സീതാരാമന്‍,രാജീവ് പ്രതാപ്‌ റൂഡി,മീനാക്ഷി ലേഖി എന്നിവരടങ്ങിയ സംഘമാണ് രാഷ്ട്രപതിയെ കണ്ടത്.

Story by
Read More >>