പാലക്കാട്ടെ തോല്‍വിയുടെ പേരില്‍ ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി പ്രസ്താവന നടത്തിയ ശോഭ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗം

പാര്‍ട്ടിയില്‍ എത്ര ഉന്നത നേതാവായാലും പാര്‍ട്ടിക്കെതിരെ പ്രസ്താവന നടത്തിയാല്‍ നടപടി വേണമെന്നും ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ ദൃശ്യമാധ്യമങ്ങളിലൂടെ ശോഭ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയെ താഴ്ത്തിക്കെട്ടുന്നവയാണെന്നും അവര്‍ ആരോപിച്ചു.

പാലക്കാട്ടെ തോല്‍വിയുടെ പേരില്‍ ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി പ്രസ്താവന നടത്തിയ ശോഭ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗം

പാലക്കാട്ടെ തോല്‍വിയുടെ പേരില്‍ ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി പ്രസ്താവന നടത്തിയ സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍. പാര്‍ട്ടിയില്‍ എത്ര ഉന്നത നേതാവായാലും പാര്‍ട്ടിക്കെതിരെ പ്രസ്താവന നടത്തിയാല്‍ നടപടി വേണമെന്നും ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ ദൃശ്യമാധ്യമങ്ങളിലൂടെ ശോഭ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയെ താഴ്ത്തിക്കെട്ടുന്നവയാണെന്നും അവര്‍ ആരോപിച്ചു.


അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ ബിജെപിക്ക് ഉദ്ദേശിച്ച മുന്നേറ്റമുണ്ടായെന്നു പാര്‍ട്ടിയുടെ ജില്ലാ തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വിലയിരുത്തപ്പെട്ടു. പാലക്കാട് മണ്ഡലത്തില്‍ പാര്‍ട്ടിക്കു സമാഹരിക്കാവുന്ന വോട്ടുകള്‍ കിട്ടിയെന്നും കൂടുതല്‍ വോട്ടുകള്‍ കിട്ടേണ്ടത് സ്ഥാനാര്‍ഥിയുടെ കൂടി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാകണമെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെടുകയായിരുന്നു. സ്ഥാനാര്‍ഥി ചിലരുടെ പിടിയില്‍പ്പെട്ടു സ്വന്തം നിലയ്ക്കാണു പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ഒടുവില്‍ പാര്‍ട്ടിക്ക് അതിന്റെ പിന്നാലെ പോകേണ്ടി വന്നുവെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മണ്ഡലത്തില്‍ ന്യൂനപക്ഷ ധ്രുവീകരണമുണ്ടായെന്നും ഇവര്‍ വാദിച്ചു.

ഇക്കാര്യത്തില്‍ ശോഭയുടെ വിശദീകരണം തേടുമെന്നും പാര്‍ട്ടിവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. പാലക്കാട്ടുണ്ടായിരുന്നെങ്കിലും ശോഭ സുരേന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

Read More >>