നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് അഭിപ്രായസര്‍വ്വേ

ജാതീയ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന പാര്‍ട്ടിയായ ബിഡിജെഎസിനെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബി.ജെ.പിയുടെ തീരുമാനത്തെ മണ്ടത്തരമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ബിഡിജെഎസിന് രാഷ്ട്രീയ പ്രസക്തി ഇല്ലെന്നും സര്‍വ്വേയില്‍ പങ്കെടുത്ത 78 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് അഭിപ്രായസര്‍വ്വേ

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് അഭിപ്രായസര്‍വ്വേ ഫലം. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമെഗ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മോണിട്ടറിംഗ് ഇക്കണോമിക് ഗ്രോത്ത്)ന്റെ സെഫോളജി വിഭാഗം നടത്തിയ ഏഴാമത് എഡിഷന്‍ അഭിപ്രായ സര്‍വ്വേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ബിജെപിയുടെ കേന്ദ്ര- സംസ്ഥാന മനതാക്കള്‍ പറയുന്നതുപോലെ ഒരു നേട്ടവും കേരളത്തില്‍ ബിജെപിക്കുണ്ടാക്കാനാകില്ലെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്.

ജാതീയ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന പാര്‍ട്ടിയായ ബിഡിജെഎസിനെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബി.ജെ.പിയുടെ തീരുമാനത്തെ മണ്ടത്തരമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ബിഡിജെഎസിന് രാഷ്ട്രീയ പ്രസക്തി ഇല്ലെന്നും സര്‍വ്വേയില്‍ പങ്കെടുത്ത 78 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

സംസ്ഥാനത്ത് നേമവും വട്ടിയൂര്‍ക്കാവും പോലുള്ള ചില മണ്ഡലങ്ങളില്‍ ത്രികോണ മത്സരം ഉണ്ടാകുമെന്നും എന്‍.ഡി.എ 140 മണ്ഡലങ്ങളിലും മത്സരിക്കുന്നതിനാല്‍ എന്‍.ഡി.എ സഖ്യകക്ഷികളുടെ വോട്ട് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക ലഭിക്കുമെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു. ഇത് എന്‍.ഡി.എക്ക് ഇത്തവണ വോട്ട് വിഹിതം കൂട്ടുമെങ്കിലും മണ്ഡലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ സീറ്റു നേടാന്‍ പര്യാപ്തമല്ലെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് നാല് മണ്ഡലങ്ങളില്‍ മാത്രമാണ് ബി.ജെ.പി സജീവ സാന്നിധ്യമായുള്ളത്. ബിഡിജെഎസിനെ ബിജെപി കൂട്ടു പിടിക്കുന്നത് ഒരര്‍ത്ഥത്തില്‍ ബിജെപിക്ക് സഹായകമാകുമെങ്കിലും ബി.ജെ.പിയുടെ പരമ്പരാഗത വോട്ടില്‍ ബി.ഡി.ജെ.എസ് വിള്ളല്‍ വീഴ്ത്തുമെന്ന് സര്‍വ്വേ ഫലത്തില്‍ സൂചനയുണ്ട്.