'ക്രോസ് വോട്ടിംഗ്' ചതിക്കുമെന്ന ആശങ്കയില്‍ ബിജെപി

മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്തിരുവനന്തപുരം: മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. തുടക്കത്തില്‍ ഒരു സീറ്റ് എങ്കിലും വിജയിച്ചു അക്കൗണ്ട്‌ തുറക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി പിന്നീട് 4-5 വരെ സീറ്റുകള്‍ നേടുമെന്ന് അവകാശവാദം ഉന്നയിച്ചു.

എല്ലാ ചോദ്യങ്ങളും ഉത്തരമായി നാളെ ഫലപ്രഖ്യാപനം വരാനിരിക്കെ, ബിജെപി ഇപ്പോള്‍ ഭയക്കുന്നത്ക്രോസ് വോട്ടിങ്ങിനെയാണ്. നേമത്തെ താമരവിരിയാതിരിക്കാൻ ഇടതുവലതും കൈകോർത്തെന്ന നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഓ രാജഗോപാലിന്റെ ആരോപണം തന്നെയാണ് ഇതിന് ആധാരം.

"ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ബിജെപിക്കെതിര ഉണ്ടായെന്ന് സമ്മതിക്കുന്നു. എന്നാൽ ഭൂരിപക്ഷ സമുദായ വോട്ടുകൾ താമരയുടെ പെട്ടിയിൽ ഏകീകരിച്ചുവെന്നാണ് വിലയിരുത്തൽ. " 8000 വോട്ടിന് ജയിക്കുമെന്നും രാജഗോപാൽ ഉറപ്പിക്കുന്നു.

നേമം, വട്ടിയൂർകാവ്, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, ചെങ്ങന്നൂർ, കാസർക്കോട് സീറ്റുകളിൽ താമര വിരിഞ്ഞിരിക്കുമെന്ന്ബിജെപി ഉറച്ചു വിശ്വസിക്കുന്നു.