സംസ്ഥാനത്ത് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍; ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് ഉമ്മന്‍ചാണ്ടിതുറക്കില്ല: ഉമ്മന്‍ചാണ്ടി

യുഡിഎഫ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ആത്മവിശ്വാസത്തിലാണെന്നും അതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ കിട്ടുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സംസ്ഥാനത്ത് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍; ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് ഉമ്മന്‍ചാണ്ടിതുറക്കില്ല: ഉമ്മന്‍ചാണ്ടി

കേരളത്തിലെ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ആത്മവിശ്വാസത്തിലാണെന്നും അതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ കിട്ടുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ സോമാലിയ പരാമര്‍ശത്തിന് ജനം ബാലറ്റിലൂടെ മറുപടി കൊടുക്കും. സിപിഎമ്മിന്റെ അക്രമത്തിനെതിരായ വിധിയെഴുത്തു കൂടിയാകും ഈ തെരഞ്ഞെടുപ്പ്. കേരളത്തിന്റെ മനസ് ബിജെപിയുടെ വിഭാഗീയ ചിന്തയോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ.കെ രമയ്ക്ക് നേരെ നടന്നത് അതിക്രൂരമായ കൈയേറ്റമാണെന്നും സ്ഥാനാര്‍ത്ഥിയാണെന്ന പരിഗണന പോലും സിപിഐഎം അവര്‍ക്ക് നല്‍കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Read More >>