ഡിസിസി യോഗത്തില്‍ പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ

ചാത്തന്നൂരിലെ തോല്‍വിയെ തുടര്‍ന്ന് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കോലം കത്തിക്കല്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ഡിസിസി യോഗത്തിലും ഒരു വിഭാഗം ബിന്ദു കൃഷ്ണയ്‌ക്കെതിരെ സംസാരിച്ചു. തുടര്‍ന്നാണ് ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു കൊണ്ട് തന്റെ ഭാഗം വിശദീകരിച്ചത്.

ഡിസിസി യോഗത്തില്‍ പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ചാത്തന്നൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരന്റെ തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ഡിസിസി യോഗത്തില്‍ പൊട്ടിക്കരഞ്ഞു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞത്. ബിന്ദു കൃഷ്ണയെ നേതാക്കള്‍ ആശ്വസിപ്പിച്ചു.

ചാത്തന്നൂരിലെ തോല്‍വിയെ തുടര്‍ന്ന് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കോലം കത്തിക്കല്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ഡിസിസി യോഗത്തിലും ഒരു വിഭാഗം ബിന്ദു കൃഷ്ണയ്‌ക്കെതിരെ സംസാരിച്ചു. തുടര്‍ന്നാണ് ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു കൊണ്ട് തന്റെ ഭാഗം വിശദീകരിച്ചത്. സ്ഥാനാര്‍ത്ഥിക്കെതിരെ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് തന്റെ ബൂത്തിലാണെന്നും ബിന്ദു കൃഷ്ണ വിശദീകരിച്ചു.


ശൂരനാട് രാജശേഖരന്റെ ബന്ധുക്കളും സമുദായാംഗങ്ങളും കൂടുതലുള്ള സ്ഥലങ്ങളില്‍ എസ്എന്‍ഡിപി നേതാവ് കൂടിയായ ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാത്തൊട്ടാകെ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് കാരണം താനാണെന്ന രീതിയിലാണ് ചിലരുടെ പ്രചാരണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച ആളാണ് തന്റെ കോലം കത്തിച്ചത്.മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവാണ് തന്റെ കോലം കത്തിക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.