ബിജു മേനോന്റെ 'അനുരാഗ കരിക്കിന്‍ വെള്ളം'; ടീസര്‍ പുറത്തിറങ്ങി

ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ റഷീദിന്റെയും മാർട്ടിൻ പ്രക്കാട്ടിന്റെയും സംവിധാനസഹായി ആയിരുന്ന ഖാലിദ് റഹ്മാനാണ്.

ബിജു മേനോന്റെ

ബിജു മേനോൻ ആസിഫ് അലിയുടെ അച്ഛനായി അഭിനയിക്കുന്ന അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആശ ശരത്താണ് ചിത്രത്തില്‍ ബിജു മേനോന്‍റെ ഭാര്യ വേഷം കൈകാര്യം ചെയ്യുന്നത്. രഞ്ജി പണിക്കർ, സുധീ കോപ്പ,ശ്രീനാഥ് ഭാസി, സൗബിന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ റഷീദിന്റെയും മാർട്ടിൻ പ്രക്കാട്ടിന്റെയും സംവിധാനസഹായി ആയിരുന്ന ഖാലിദ് റഹ്മാനാണ്.

നവീൻ ഭാസ്കറാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. ജിന്‍ഷി ഖാലിദാണ് ഛായാഗ്രാഹകൻ.