മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ ഡാമിന്റെ പരിസരത്ത് താമസിക്കുന്നവരുടെ ആശങ്കകള്‍ക്കൊപ്പമാണെന്ന് ഇഎസ് ബിജിമോള്‍ എംഎല്‍എ

ഡാമിന്റെ പരിസരത്ത് താമസിക്കുന്നവരുടെ ആശങ്കകള്‍ക്കൊപ്പമാണ് താനെന്നും പരിശോധനയ്ക്കായി അന്താരാഷ്ട്ര സമിതി വേണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ബിജിമോള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ ഡാമിന്റെ പരിസരത്ത് താമസിക്കുന്നവരുടെ ആശങ്കകള്‍ക്കൊപ്പമാണെന്ന് ഇഎസ് ബിജിമോള്‍ എംഎല്‍എ

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് വേറിട്ട നിലപാടിലാണ് താനെന്ന് വ്യക്തമാക്കി പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍. താന്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന മുന്‍നിലപാട് ബിജിമോള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഡാമിന്റെ പരിസരത്ത് താമസിക്കുന്നവരുടെ ആശങ്കകള്‍ക്കൊപ്പമാണ് താനെന്നും പരിശോധനയ്ക്കായി അന്താരാഷ്ട്ര സമിതി വേണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ബിജിമോള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടാം തിയതി മുഖ്യമന്ത്രി പിണറായി വിജയനെ കാണുമ്പോള്‍ ഇക്കാര്യം ധരിപ്പിക്കുമെന്നും അവര്‍ സൂചിപ്പിച്ചു.

Read More >>