"മോഹൻലാൽ അല്ല അമിതാഭ് ബച്ചന്‍ വന്നാലും പത്തനാപുരത്ത് ബിജെപി വിജയിക്കും" ; ഭീമന്‍ രഘു

"മോഹൻലാൽ അല്ല ആരുവന്നാലും പത്തനാപുരത്തെ ബിജെപി സ്ഥാനാർഥി ജയിക്കും. കാരണം മോഹൻലാലോ മറ്റുള്ളവരോ അല്ല ഇവിടെ വോട്ടു ചെയ്യുന്നത്. പത്തനാപുരത്തെ ജനങ്ങളാണ്"

"മോഹൻലാൽ അല്ല അമിതാഭ് ബച്ചന്‍ വന്നാലും പത്തനാപുരത്ത് ബിജെപി വിജയിക്കും" ; ഭീമന്‍ രഘു

മൂന്ന് മുന്നണികളിലായി മൂന്ന് താരങ്ങള്‍ മത്സരിക്കുന്ന പത്തനാപുരം മണ്ഡലത്തിൽ പ്രചരണത്തിനായി മോഹൻലാൽ വന്നതിൽ പരിഭവമില്ലെന്ന് ബിജെപി സ്ഥാനാർഥിയും നടനുമായ ഭീമൻ രഘു.

"മോഹൻലാൽ അല്ല ആരുവന്നാലും പത്തനാപുരത്തെ ബിജെപി സ്ഥാനാർഥി ജയിക്കും. കാരണം മോഹൻലാലോ മറ്റുള്ളവരോ അല്ല ഇവിടെ വോട്ടു ചെയ്യുന്നത്. പത്തനാപുരത്തെ ജനങ്ങളാണ്"- ഭീമന്‍ രഘു മാധ്യമങ്ങളോട് വ്യക്തമാക്കി.

മൂന്നു പേരും മൽസരിക്കുന്നതിനാൽ മോഹൻലാൽ വരില്ല എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് മോഹൻലാൽ വന്നതിന് പിന്നിൽ എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്നും രഘു വിശദീകരിച്ചു. ഭരണം എങ്ങനെയാണ് പോകുന്നതെന്ന് പത്തനാപുരത്തെ  ജനങ്ങൾക്ക് അറിയാമെന്നും അമിതാഭ് ബച്ചൻ വന്നാൽ പോലും പത്തനാപുരത്ത് ചലനമുണ്ടാക്കാൻ സാധിക്കില്ലെന്നും പറഞ്ഞ രഘു  പത്തനാപുരത്ത് വലിയ ഭൂരിപക്ഷത്തോടെ ബിജെപി ജയിക്കുമെന്നും വ്യകതമാക്കി.

സിനിമ താരങ്ങൾ പരസ്പരം മൽസരിക്കുന്ന സ്ഥലത്ത് ഏതെങ്കിലുമൊരു താരത്തിനു വേണ്ടി പ്രചരണം നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശം സംഘടനയിൽ നിലവിലുണ്ടായിരുന്നു. ഇതു ലംഘിച്ച് മോഹൻലാൽ പ്രചാരണത്തിനിറങ്ങിയതിൽ പ്രതിഷേധിച്ച് നടൻ സലിംകുമാർ താരസംഘടനയായ അമ്മയുടെ അംഗത്വത്തിൽ നിന്ന് രാജിവച്ചിരുന്നു. സലിം കുമാറിന്റെ തീരുമാനത്തെ പിന്തുണച്ച് പത്തനാപുരത്തെ കോണ്ഗ്രസ്സ് സ്ഥാനാര്‍ഥി ജഗദീഷും മുന്നോട്ട് വന്നിരുന്നു.