ഭാവനയും ഭാമയും അമ്മവേഷങ്ങളില്‍ എത്തുന്നു..

മക്കളെ ഓര്‍ത്ത് വേദനിക്കുന്ന അമ്മമാരെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.

ഭാവനയും ഭാമയും അമ്മവേഷങ്ങളില്‍ എത്തുന്നു..

ഭാവനയും ഭാമയും അമ്മമാരായെത്തുന്നു. മക്കളെ ഓര്‍ത്ത് വേദനിക്കുന്ന അമ്മമാരെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.

വി എം വിനു ഒരുക്കുന്ന മറുപടിയിലാണ് ഭാമ സാറ എന്ന അമ്മവേഷം കെട്ടുന്നത്.ബലാല്‍സംഗത്തിന് ഇരയാകുന്ന മകളെ സമൂഹത്തിന്‍റെ കഴുകന്‍ കണ്ണുകളില്‍ നിന്നു മോചിപ്പിക്കാന്‍ പാടുപെടുന്ന ഒരു അമ്മയുടെ മനോവേദനയാണ് ചിത്രത്തിന്‍റെ പ്രമേയം. സാറയുടെ ഭര്‍ത്താവായി റഹ്മാന്‍ അഭിനയിക്കുന്നു.ബേബി നയന്‍താര മകളാകുന്നു. വി എം വിനു ചിത്രത്തിന്‍റെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുകയാണ്.

കലവൂര്‍ രവികുമാര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന 'കുട്ടികളുണ്ട് സൂക്ഷിക്കുക' എന്ന ചിത്രത്തിലാണ് ഭാവന അമ്മ വേഷം അവതരിപ്പിക്കുന്നത്‌.രണ്ട് കുട്ടികളുടെ അമ്മയായ ഷാഹിദയായാണ്‌ ഭാവന പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ഷാഹിദയുടേ ഭര്‍ത്താവിന്റെ വേഷത്തില്‍ അനൂപ് മേനോനും മക്ക്‌ളായി സിദ്ധാര്‍ഥും സനൂപും എത്തുന്നു. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്നു.