പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ്: വിജയം ഉറപ്പിച്ച് ഇടത്-കോണ്‍ഗ്രസ് സഖ്യം

ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയാണ് ബംഗാളില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യം സിപിഐ(എം) മുന്നോട്ടുകൊണ്ടുപോയത്. തിരഞ്ഞെടുപ്പില്‍ സഖ്യം വിജയിക്കുമെന്ന് നേതാക്കള്‍ ഉറച്ച് വിശ്വസിക്കുന്നുണ്ടെങ്കില്‍ സഖ്യത്തിന് നേരെ കൂടുതല്‍ ആരോപണങ്ങള്‍ സൃഷ്ടിക്കേണ്ടെന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്.

പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ്: വിജയം ഉറപ്പിച്ച് ഇടത്-കോണ്‍ഗ്രസ് സഖ്യം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വിജയ പ്രതീക്ഷയുറപ്പിച്ച് സിപിഐ(എം)-കോണ്‍ഗ്രസ് സഖ്യം. തിരഞ്ഞെടുപ്പ് ഫലത്തിന് ആറ് ദിവസം മാത്രം ബാക്കി നില്‍ക്കേ വിജയാഘോഷത്തിന് തയ്യാറെടുത്തിരിക്കുകയാണ് സഖ്യം. അതേസമയം, അമിതാഘോഷം വേണ്ടെന്ന നിലപാടിലാണ് ഇടത് പാളയം.

സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് അടിത്തട്ടില്‍ അമിതമായ ആഘോഷ പരിപാടികള്‍ വേണ്ടെന്ന് വെച്ചതെന്ന് സിപിഐ(എം) കേന്ദ്രങ്ങള്‍ അറിയിച്ചു. ഇക്കാര്യം അണികളെ അറിയിച്ചതായും നേതൃത്വം വ്യക്തമാക്കി.

മെയ് 19 ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അവലോകനത്തിനായി യോഗം ചേരാനും മുന്നണി തീരുമാനിച്ചിട്ടുണ്ട്. വിജയാഹ്ലാദ പ്രകടനങ്ങള്‍ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് സംഘര്‍ഷത്തിന് കാരണമാകുമെന്നുമാണ് നേതൃത്വം വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം പുതുതായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ടെന്ന നിലപാടിലാണ് നേതൃത്വം.