40000 ബംഗ്ലാദേശേി ജോലിക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു

ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ പതുതിയില്‍ അധികം ആളുകളേയും തിരിച്ചയച്ചതായി പ്രമുഖ റിക്രൂട്ടറായ ഹുസൈന്‍ അല്‍ ഹര്‍തി പറഞ്ഞു

40000 ബംഗ്ലാദേശേി ജോലിക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു

ജിദ്ദ: വീട്ടുജോലിക്കായി യുഎഇയില്‍ എത്തിയ 40000 ബംഗ്ലാദേശുകാരെ നാട്ടിലേക്ക് തിരിച്ചയച്ചു. ജോലി ചെയ്യാന്‍ വിസമ്മതിക്കുക, മതിയായ പരിശീലനം ഇല്ലായ്മ,ഭാഷാ പ്രശ്‌നം, യുഎഇയുടെ സംസ്‌കാരവുമായി പൊരുത്തപ്പെട്ട് പോകാനുളള ബുദ്ധിമുട്ട് തുടങ്ങി നിരവധി കാരണങ്ങള്‍ മൂലമാണ് ഇവരെ തിരിച്ചയച്ചത്. ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ പതുതിയില്‍ അധികം ആളുകളേയും തിരിച്ചയച്ചതായി പ്രമുഖ റിക്രൂട്ടറായ ഹുസൈന്‍ അല്‍ ഹര്‍തി പറഞ്ഞു.


റിക്രൂട്ട് ചെയ്യുന്ന വീട്ടു ജോലിക്കാരിയെ മൂന്ന് മാസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് ജോലിക്കെടുക്കുന്നത്. ആ സമയത്തെ അവരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരമായി നിലനിര്‍ത്തണമോ തിരിച്ചയക്കണമോ എന്ന് തീരുമാനിക്കുന്നത്. ജോലിയില്‍ പര്യാപ്തയല്ലെന്ന് തോന്നിയാല്‍ സ്‌പോണ്‍സര്‍ റിക്രൂട്ടിംഗ് ഓഫീസില്‍ അറിയിക്കുകയും തൊഴിലാളിയെ തിരിച്ചയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. തൊഴിലാളിയെ തിരിച്ചയക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ച് കൊണ്ടുള്ള നോട്ടീസ് അതത് എംബസികള്‍ക്ക് കൈമാറും.

ബംഗ്ലാദേശില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.