"പോ മോനേ, ജഗദീഷേ...." ; മോഹന്‍ലാലിനെ പിന്തുണച്ച് ബി ഉണ്ണികൃഷ്ണന്‍

ഗണേഷ് കുമാര്‍ ബ്ലാക്ക്മെയില്‍ ചെയ്താണ് തന്റെ പ്രചരണ വേദിയില്‍ മോഹന്‍ലാലിനെ എത്തിച്ചതെന്ന് ജഗദീഷ് ആരോപണം ഉയര്‍ത്തിയിരുന്നു.

"പോ മോനേ, ജഗദീഷേ...." ; മോഹന്‍ലാലിനെ പിന്തുണച്ച് ബി ഉണ്ണികൃഷ്ണന്‍

പത്തനാപുരം മണ്ഡലത്തില്‍ കെ ബി ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ  മോഹന്‍ലാലിനെ വിമര്‍ശിച്ച ജഗദീഷിന് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്റെ  രസകരമായ മറുപടി. ഗണേഷ്കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണവേദിയില്‍ എത്തിയത് വിഷമമുണ്ടാക്കിയെന്നും ഗണേഷ് ബ്ലാക്ക്മെയില്‍ ചെയ്താണ് മോഹന്‍ലാലിനെ വേദിയില്‍ എത്തിച്ചതെന്നും ജഗദീഷ് ആരോപണം ഉയര്‍ത്തിയിരുന്നു.

എന്താണ് ഈ ബ്ലാക്ക്മെയിലിങ്ങിന്റെ പിന്നില്‍ എന്ന് കണ്ടെത്തേണ്ടത്‌ മാദ്ധ്യമങ്ങളാണെന്നും ജഗദീഷ് വ്യകതമാക്കിയിരുന്നു. ഇതിനെതിരെയാണ്  ഉണ്ണിക്കൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചത്.

" ബ്ലാക്ക്‌മെയിലോ?? പോ മോനേ, ജഗദീഷേ...." എന്നാണ് ബി ഉണ്ണിക്കൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ്‌ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറല്‍ ആയി മുന്നേറുകയാണ്.