ജിഷ വധക്കേസ് അന്വേഷിക്കാന്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

ഷയുടെ അമ്മയ്ക്ക് വേണ്ടി പുതിയ വീട് നിര്‍മ്മിച്ച് നല്‍കാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്

ജിഷ വധക്കേസ് അന്വേഷിക്കാന്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

തിരുവനന്തപുരം:തിരുവനന്തപുരം: പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു. ബി സന്ധ്യ ഐപിഎസിനാണ്  അന്വേഷണ ചുമതല. ജിഷയുടെ അമ്മയ്ക്ക് വേണ്ടി പുതിയ വീട് നിര്‍മ്മിച്ച് നല്‍കാനും തീരുമാനമായി. 45 ദിവസത്തിനുള്ളില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. ജിഷയുടെ സഹോദരിക്ക് വാഗ്ദാനം ചെയ്ത ജോലി ഉടന്‍ തന്നെ നല്‍കും.മാത്രമല്ല ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കാനും തീരുമാനിച്ചു.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ആദ്യം പരിഗണിച്ചത് ജിഷ വധക്കേസാണ്‌.

Story by