'അസ്ഹര്‍' ; ട്രെയിലറിന് മികച്ച പ്രതികരണം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ്‌ അസ്ഹറുദ്ദീന്‍റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം ' അസഹര്‍' ട്രെയിലര്‍ പുറത്തിറങ്ങി....

hgkf

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ്‌ അസ്ഹറുദ്ദീന്‍റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം ' അസഹര്‍' ട്രെയിലര്‍ പുറത്തിറങ്ങി. ഇന്നലെ റിലീസ് ചെയ്ത  ട്രെയിലര്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇമ്രാന്‍ ഖാന്‍ അസ്ഹറുദ്ദീന്‍ ആയി പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ പ്രാചി ദേശായി, നര്‍ഗീസ് ഫക്രി, ഗൌതം ഗുലാത്തി, ലാറ ദത്ത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ട്രെയിലര്‍ സൂചിപ്പിക്കുന്നത്പോലെ അസ്ഹറുദ്ദീന്‍റെ ക്രിക്കറ്റ് ജീവിതത്തിനു പുറമേ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിനും ഊന്നല്‍ നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൌറീന്‍ എന്ന പഞ്ചാബി യുവതിയുമായുള്ള അസ്ഹറുദ്ദീന്‍റെ ആദ്യ വിവാഹം, തുടര്‍ന്ന് അക്കാലത്തെ പ്രശസ്ത അഭിനേത്രിയായിരുന്ന സംഗീത ബിജ്ലാനിയുമായുള്ള രണ്ടാം വിവാഹം, കോഴ വിവാദം, ലോക കപ്പ് ജയം തുടങ്ങി അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ എല്ലാം തന്നെ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ബാലാജി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ഏകത കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം  നിര്‍വ്വഹിക്കുന്നത് ടോണി ഡിസൂസയാണ്. ചിത്രം മെയ്‌ 13-ന് തീയറ്ററുകളില്‍ എത്തും.