പൊലീസുകാര്‍ ഉള്‍പ്പെട്ട പീഡനക്കേസില്‍ ഡിവൈ.എസ്.പി.ക്ക് കോടതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

കിഴുവിലം മുടപുരം സ്വദേശിനിയുടെ പരാതിയാണ് നടപടിക്ക് കാരണം. 2010 ജൂലായ് 14ന് രണ്ട് പോലീസുകാരുള്‍പ്പെടെ നാലുപേര്‍ തന്നെ പലപ്പോഴായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നുകാട്ടിയാണ് അവര്‍ പരാതിനല്‍കിയത്.

പൊലീസുകാര്‍ ഉള്‍പ്പെട്ട പീഡനക്കേസില്‍ ഡിവൈ.എസ്.പി.ക്ക് കോടതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

പീഡനക്കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാരുള്‍പ്പെടെയുള്ളവര്‍ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റുണ്ടാകാത്തത് സംബന്ധിച്ച് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.ക്ക് കോടതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. പ്രതികളെ കണ്ടെത്താനായില്ലെന്ന ഡിവൈ.എസ്.പി.യുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നോട്ടീസയച്ചത്.

കിഴുവിലം മുടപുരം സ്വദേശിനിയുടെ പരാതിയാണ് നടപടിക്ക് കാരണം. 2010 ജൂലായ് 14ന് രണ്ട് പോലീസുകാരുള്‍പ്പെടെ നാലുപേര്‍ തന്നെ പലപ്പോഴായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നുകാട്ടിയാണ് അവര്‍ പരാതിനല്‍കിയത്. പരാതിക്കൊപ്പം പ്രതികളുടെ പേരും നല്‍കിയിരുന്നു. വീട്ടമ്മ കുളിച്ചു കൊണ്ടിരുന്നപ്പോള്‍ അവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയശേഷം ഇത് കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.


കേസില്‍ നാല് പേരും പ്രതികളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വീട്ടിലെ ഡ്രൈവറായിരുന്ന മുടപുരം സ്വദേശി ബിനുദാസ് ചിത്രം പകര്‍ത്ത അതു കാട്ടി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അയാള്‍ ആ ദൃശ്യം കൂട്ടുകാരനായ തുളസീധരന്‍ നായര്‍ക്ക് നല്‍കുകയും അയാളും ഇതു കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഇതുസംബന്ധിച്ച് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയപ്പോള്‍ അന്വേഷണത്തിനു വന്ന പൊലീസുകാരും തങ്ങള്‍ക്ക് ലഭിച്ച പീഡന ദൃശ്യം കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.

പരാതിയുടെ അടിസ്ഥനത്തില്‍ പോലീസുകാരനായ പുളിമാത്ത് സ്വദേശി രാജു ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നാലാം പ്രതിയും പോലീസുകാരനുമായ ആറ്റിങ്ങല്‍ സ്വദേശി വീട്ടമ്മയെ പീഡിപ്പിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നുണ്ടെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

കേസിന്റെ വാദത്തിനിടയ്ക്ക് ഒരു പ്രതിയെ ഇതുവരെയും പിടികൂടിയില്ലെന്ന് വ്യക്തമായ മജിസ്ട്രേട്ട് നോട്ടീസ് നല്‍കുകയായിരുന്നു. അപ്പോള്‍ പ്രതിയെയും വാദിയെയും കണ്ടെത്താനായില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇത് ആശാസ്യമല്ലെന്നും ഉടന്‍ പ്രതിയെ പിടികൂടണമെന്നും കാട്ടി മജിസ്ട്രേട്ട് ഡിവൈ.എസ്.പി.ക്ക് ഒരുമാസത്തെ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.