രാജ്യത്തെ എടിഎമ്മുകളില്‍ മൂന്നിലൊന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്

ആവശ്യഘട്ടങ്ങളില്‍ എടിഎമ്മുകളില്‍ നിന്നും പണമെടുക്കാന്‍ സാധിക്കുന്നില്ല എന്നുള്ളത് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണെന്നും എടിഎമ്മുകള്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ അടിയന്തര നടപടിയടുക്കണമെന്നും റിസര്‍വ് ബാങ്ക് ബന്ധപ്പെട്ടവരോട് ഉത്തരവിട്ടു

രാജ്യത്തെ എടിഎമ്മുകളില്‍ മൂന്നിലൊന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്

രാജ്യത്തെ എടിഎമ്മുകളില്‍ മൂന്നിലൊന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. ആവശ്യഘട്ടങ്ങളില്‍ എടിഎമ്മുകളില്‍ നിന്നും പണമെടുക്കാന്‍ സാധിക്കുന്നില്ല എന്നുള്ളത് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണെന്നും എടിഎമ്മുകള്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ അടിയന്തര നടപടിയടുക്കണമെന്നും റിസര്‍വ് ബാങ്ക് ബന്ധപ്പെട്ടവരോട് ഉത്തരവിട്ടു.

രാജ്യത്തെ വിവിധ ബാങ്കുകളുടെ 4000 എടിഎമ്മുകള്‍ പരിശോധിച്ചവയില്‍ മൂന്നിലൊന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് റിസര്‍വ് ബാങ്കിന്റെ കണ്ടെത്തല്‍. എടിഎമ്മുകള്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടനെടുക്കുമെന്നും റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്എസ് മുദ്ര അറിയിച്ചു.


ഭിന്ന ശേഷിക്കാരായ ഉപഭോക്താക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ പല എടിഎമ്മുകളിലും ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ അകപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്കുള്ള ബാധ്യത ലഘൂകരിക്കാന്‍ നിയമനിര്‍മ്മാണം വേണോ എന്ന് റിസര്‍വ് ബാങ്ക് ആലോചിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍- നെറ്റ് ബാങ്കിങ്ങ് തട്ടിപ്പുകള്‍ തടയാന്‍ കരുത്തുറ്റ സംവിധാനം വേണ്ടതിന്റെ ആവശ്യകത അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More >>