അതിരപ്പള്ളി പദ്ധതിയെ തള്ളാനും കൊള്ളാനും വയ്യാതെ ബിജെപി

ആതിരപ്പള്ളി പദ്ധതിയെ സംബന്ധിച്ച് പാര്‍ട്ടിയില്‍ ആശയകുഴപ്പം

അതിരപ്പള്ളി പദ്ധതിയെ തള്ളാനും കൊള്ളാനും വയ്യാതെ ബിജെപി

തിരുവനന്തപുരം: ആതിരപ്പള്ളി പദ്ധതിയെ സംബന്ധിച്ച് പാര്‍ട്ടിയില്‍ ആശയകുഴപ്പം. പരിസ്ഥിതിക്കും ആദിവാസികള്‍ക്കും ദോഷകരമാകും എന്ന ഗുരുതര വിമര്‍ശനം നേരിടുന്ന നിര്‍ദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ എതിര്‍ക്കാനും പിന്തുണയ്ക്കാനും കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം.

പദ്ധതിക്ക് അനുകൂലമായി നിലപ്പാടെടുത്താല്‍ തിരഞ്ഞെടുപ്പ് കാലത്ത് സി കെ ജാനുവിനെ ഒപ്പം കൂട്ടുമ്പോള്‍ ഉന്നയിച്ച അദിവാസി ദളിത ക്ഷേമത്തെ കുറിച്ചുള്ള വാദങ്ങളും ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച പരിസ്ഥിതി വാദവും ഉള്‍പ്പടെയുള്ളവയെ തള്ളുന്ന തരത്തിലായിരിക്കും.


അതേസമയം, പദ്ധതിയെ തള്ളിപറഞ്ഞാല്‍ ഇത്രയും നാള്‍ സിപിഐഎമ്മിനെതിരേ ഉന്നയിച്ച വികസനവിരുദ്ധ മുദ്രാവാക്യവും തിരിച്ചടിക്കും. ഈ സാഹചര്യത്തില്‍ വളരെ സൂക്ഷിച്ച മാത്രം പ്രതികരിക്കാം എന്ന തീരുമാനത്തിലാണ് നേതൃത്വം. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഈകാര്യത്തില്‍ ബുദ്ധിപരമായ മൗനമാണ് അവലംബിക്കുന്നത്. തിരക്കിട്ട കൂടിയാലോചനകളും ഈ വിഷയത്തില്‍ നടക്കുന്നുണ്ട്.

നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും പൂര്‍ത്തീകരിക്കാതെ പുതിയ പദ്ധതിയിലേക്ക് പോകുന്നതിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കേണ്ടതാണ് എന്ന് പാര്‍ട്ടി വക്താവ് ജെ ആര്‍ പദ്മകുമാര്‍ പ്രതികരിച്ചു.

ജൈവ വൈവിധ്യത്തെ ബാധിക്കാത്ത തരത്തില്‍ സര്‍ക്കാര്‍ പുതിയ രീതിയില്‍ പദ്ധതി കൊണ്ട് വന്നാല്‍ പിന്തുണക്കുന്ന കാര്യം പരിശോധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ ജൈവവൈവിധ്യത്തെയോ ആദിവാസികളെയോ ബാധിക്കാത്ത തരത്തില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ ആകില്ലെന്നും ഗുണത്തേക്കാള്‍ ദോഷമാണ് ഈ പദ്ധതി കൊണ്ട് ഉണ്ടാവുന്നതെന്നും നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാണ്.

Read More >>