അസ്യൂസ് സെന്‍ഫോണ്‍; പുതിയ മോഡലുകള്‍ പുറത്തിറങ്ങി

സെന്‍ഫോണ്‍ 3, സെന്‍ഫോണ്‍ 3 ഡീലക്സ്, സെന്‍ഫോണ്‍ 3 അള്‍ട്ര എന്നിവയാണ് തായ്പേയില്‍ നടന്ന ചടങ്ങില്‍ കമ്പനി പുറത്ത് ഇറക്കിയത്.

അസ്യൂസ് സെന്‍ഫോണ്‍; പുതിയ മോഡലുകള്‍ പുറത്തിറങ്ങി

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയ ചുവടുവയ്പ്പുകള്‍ വയ്ക്കുന്ന അസ്യൂസ് തങ്ങളുടെ പുതിയ മോഡലുകള്‍ പുറത്തിറക്കി. സെന്‍ഫോണ്‍ 3,  സെന്‍ഫോണ്‍ 3 ഡീലക്സ്, സെന്‍ഫോണ്‍ 3 അള്‍ട്ര എന്നിവയാണ് തായ്പേയില്‍ നടന്ന ചടങ്ങില്‍ കമ്പനി പുറത്ത് ഇറക്കിയത്.



സെന്‍ഫോണ്‍ 3

സെന്‍ഫോണ്‍ 3  പൂര്‍ണ്ണമായും മെറ്റല്‍ ഡിസൈനിലാണ്. ഫിംഗര്‍പ്രിന്‍റ് ലോക്ക് പിന്‍ഭാഗത്താണ് ഈ ഫോണിനുള്ളത്. ബാക്ക് ക്യാമറ 16 എംപിയാണ്. 5.5 ഇഞ്ച് എല്‍സിഡി സ്ക്രീനാണ് ഫോണിനുള്ളത്. 3000 എംഎഎച്ചാണ് ബാറ്ററി ശേഷി. 4ജിബിയാണ് റാം ശേഷി, ഇതിന് ഇന്‍ബില്‍ട്ട് മെമ്മറി 64 ജിബിവരെ ലഭിക്കും. സ്നാപ് ഡ്രാഗണ്‍ 625 പ്രൊസ്സര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. തിന്‍റെ ഇന്‍ബില്‍ട്ട് മെമ്മറി 32 ജിബിയായിരിക്കും.

ഗോള്‍ഡ്, ബ്ലൂ, ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും.

സെന്‍ഫോണ്‍ 3 ഡീലക്സ്

സെന്‍ഫോണ്‍ 3 ഡീലക്സ് ഇന്‍വിസിബിള്‍ ആന്‍റിന ഡിസൈനോടെയുള്ള ലോകത്തിലെ ആദ്യഫോണ്‍ എന്നാണ്  വിശേഷിപ്പിക്കപ്പെടുന്നത്. ഫുള്‍ മെറ്റല്‍ ബോഡിയാണ് ഡീലക്സിനുള്ളത്. 5.7 ഇഞ്ചാണ് ഫുള്‍ എച്ച്.ഡി എഎംഒഎല്‍ഇഡി ഡിസ്പ്ലേയുടെ ശേഷി. ആറുജിബിയാണ് റാം ശേഷി. 64 ഇന്‍ബില്‍ട്ട് മെമ്മറി ശേഷി, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിയായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

ഡീലക്സ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ് നിറങ്ങളില്‍ ഇത് ലഭിക്കും.

സെന്‍ഫോണ്‍ 3 അള്‍ട്രാ



സെന്‍ഫോണ്‍ 3 അള്‍ട്രായില്‍ 23 എംപിയാണ്  ഫ്രണ്ട് ക്യാമറ. 6.8 ഇഞ്ച് ഫുള്‍ എച്ച്.ഡി ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്.  റാം ശേഷി 4 ജിബിയാണ്. 4600 എംഎഎച്ചാണ് ബാറ്ററി ശേഷി.

Read More >>