78 സീറ്റുകള്‍ നേടി അസമില്‍ ബിജെപി അധികാരത്തിലേക്ക്

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്നതായിരുന്നു ഫലം. പ്രാദേശിക കക്ഷിയായ അസം ഗണപരിഷത്തുമായും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടുമായി ബിജെപി സഖ്യം രൂപീകരിച്ചിരുന്നു.

78 സീറ്റുകള്‍ നേടി അസമില്‍ ബിജെപി അധികാരത്തിലേക്ക്

ചരിത്രത്തില്‍ ആദ്യമായി അസമില്‍ ബിജെപി അധികാരത്തിലേക്ക്. 126 സീറ്റുകളുള്ള അസമില്‍ 78 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് 22 സീറ്റിലേക്ക് ചുരുങ്ങി.

എയുഡിഎഫ് 10 സീറ്റുകളും മറ്റുള്ളവര്‍ ഒമ്പതു സീറ്റുകളും നേടി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്നതായിരുന്നു ഫലം. പ്രാദേശിക കക്ഷിയായ അസം ഗണപരിഷത്തുമായും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടുമായി ബിജെപി സഖ്യം രൂപീകരിച്ചിരുന്നു.


നിര്‍ണായക സ്വാധീനമുളള ബി.പി.എഫ് അടക്കമുളള പ്രാദേശിക കക്ഷികളുടെ പിന്തുണ പാര്‍ട്ടിക്ക്് സഹായകരമായി എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.

സര്‍ബാനന്ദ്് സോനോവാളിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടിയത്.അസമിലെ ബിജെപി വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ അറിയിച്ചു. സര്‍ബാനാന്ദ് സോനോവാളിനെ മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മോദി നന്ദിയറിച്ചു.