നമ്പൂതിരി സമുദായത്തിലെ വിധവാ പുനഃവിവാഹത്തിലൂടെ ചരിത്രത്തിലിടം നേടിയ വനിത ആര്യ പ്രേംജി അന്തരിച്ചു

കേരളത്തിലെ ബ്രാഹ്മണ സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു ഇത്. ഇ.എം.എസും വി.ടി ഭട്ടതിരിപ്പാടും വിവാഹത്തില്‍ പങ്കടുത്തിരുന്നു. വിവാഹത്തെ തുടര്‍ന്ന് ആര്യക്ക് സമുദായം ഭൃഷ്ട് കല്‍പ്പിച്ചു. വിവാഹിതയായ ആര്യക്ക് മാത്രമല്ല വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും നമ്പൂതിരി സമുദായം ഭൃഷ്ട് കല്‍പിച്ചു.

നമ്പൂതിരി സമുദായത്തിലെ വിധവാ പുനഃവിവാഹത്തിലൂടെ ചരിത്രത്തിലിടം നേടിയ വനിത ആര്യ പ്രേംജി അന്തരിച്ചു

നമ്പൂതിരി സമുദായത്തിലെ വിധവാ പുനഃവിവാഹത്തിലൂടെ ചരിത്രത്തിലിടം നേടിയ വനിത ആര്യ പ്രേംജി അന്തരിച്ചു. പിറവി എന്ന വിഖ്യാത ചിത്രത്തിലെ അഭിനയത്തിലൂടെ ഭരത് അവാര്‍ഡ് മലയാളത്തിലേക്ക് കൊണ്ടുവന്ന പ്രേംജിയുടെ ഭാര്യയാണ്. 99 വയസായിരുന്നു.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ അമ്പലമുക്കിലുള്ള വസതിയിലായിരുന്നു അന്ത്യം. ആര്യയുടെ ആദ്യവിവാഹം 14 ആം വയസിലായിരുന്നു. പക്ഷേ ഒരു വര്‍ഷം തികയുന്നതിനു മുമ്പുതന്നെ അവര്‍ വിധവയാകുകയായിരുന്നു. 12 വര്‍ഷം വിധവയായി ജീവിച്ച ആര്യയെ 27 ആം വയസില്‍ പ്രേംജി വിവാഹം കഴിച്ചു.

കേരളത്തിലെ ബ്രാഹ്മണ സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു ഇത്. ഇ.എം.എസും വി.ടി ഭട്ടതിരിപ്പാടും വിവാഹത്തില്‍ പങ്കടുത്തിരുന്നു. വിവാഹത്തെ തുടര്‍ന്ന് ആര്യക്ക് സമുദായം ഭൃഷ്ട് കല്‍പ്പിച്ചു. വിവാഹിതയായ ആര്യക്ക് മാത്രമല്ല വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും നമ്പൂതിരി സമുദായം ഭൃഷ്ട് കല്‍പിച്ചു.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി 1964 ല്‍ തൃശൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പട്ടു. അന്തരിച്ച നടന്‍ കെപിസി പ്രേമചന്ദ്രന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നീലന്‍ അടക്കം അഞ്ചു മക്കളുണ്ട്. മകന്‍ നീലന്‍ ആര്യയെകുറിച്ച് തയ്യാറാക്കിയ അമ്മ എന്ന ഹൃസ്വചിത്രത്തിന് ദേശീയ പുരസ്‌കാരം കിട്ടിയിരുന്നു.