കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിനു പ്രാതിനിധ്യമുണ്ടാകുമെന്ന് അരുണ്‍ ജയ്റ്റ്‌ലിയുടെ ഉറപ്പ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇത്തവണ സീറ്റ് നേടുമെന്നും തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിനു പ്രാതിനിധ്യമുണ്ടാകുമെന്നും...

കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിനു പ്രാതിനിധ്യമുണ്ടാകുമെന്ന് അരുണ്‍ ജയ്റ്റ്‌ലിയുടെ ഉറപ്പ്

jaitley-lit-fest-759

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇത്തവണ സീറ്റ് നേടുമെന്നും തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിനു പ്രാതിനിധ്യമുണ്ടാകുമെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ഉറപ്പ്. വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധന നേടുമെന്നും ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ജയ്റ്റ്‌ലി തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തിലും ആസാമിലും കോണ്‍ഗ്രസ് തകര്‍ന്നടിയാന്‍ പോവുകയാണെന്നും ജയ്റ്റ്‌ലി പറഞ്ഞു. കേരളത്തില്‍ ഇത്തവണ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ തമ്മിലുള്ള പോരാട്ടം മാത്രമല്ല നടക്കുന്നത്. ബിജെപി അനിഷേധ്യ ശക്തിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം ബിജെപിക്കെതിരേ ആഞ്ഞടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയെ ജയ്റ്റ്‌ലി വിമര്‍ശിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് മുഖ്യശത്രുവെന്ന് പറയുന്നത് ആന്റണിയുടെ രാഷ്ട്രീയ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റേത് മതമൗലികവാദ രാഷ്ട്രീയമാണെന്നും ലീഗിന്റെ ചരിത്രം മറക്കാന്‍ സാധിക്കില്ലെന്നും അരുണ്‍ ജയ്റ്റ്‌ലി കുറ്റപ്പെടുത്തി.

Read More >>