ഗീബല്‍സുമാര്‍ വാര്‍ റൂമുമായി കേരളത്തിലും

പേരാവൂരില്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ നാം കണ്ട ബാലന്റെ വെളിപ്പെടുത്തലുകളാണു വീഡിയോരൂപത്തില്‍ പുറത്ത് വന്നിരിക്കുന്നത്. ബിജെ പിയുടെ ആളുകള്‍ നിര്‍ബന്ധിച്ചാണു തന്നെ കൊണ്ട് ആ മാലിന്യത്തില്‍ ഇരുത്തിയത് എന്ന സത്യം ആ ബാലന്‍ പറഞതോടെ സംഘികള്‍ ആസൂത്രണം ചെയ്ത ഗീബല്‍സിയന്‍ തന്ത്രത്തിന്റെ ചിത്രം തെളിയുകയാണ്.

ഗീബല്‍സുമാര്‍ വാര്‍ റൂമുമായി കേരളത്തിലും

നിവാസ് ബാബു സെല്‍വരാജ്

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളരെയധികം വിവാദങ്ങള്‍ ഉടലെടുക്കുകയുണ്ടായി. കൂടുതലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയുമായി ബന്ധപ്പെട്ടുള്ള അഴിമതി കഥകളും തെളിവുകളും ഒക്കെയാണ്. പക്ഷെ അതില്‍ ഒരു ഫോട്ടോയും അതിനോട് അനുബന്ധിച്ച് വന്ന വാര്‍ത്തയും നാം ഏവരും ഈറനണിഞ്ഞ കണ്ണോടെയാണു വായിച്ചത്. പേരാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും ഭക്ഷണം വാരിക്കഴിക്കുന്ന ബാലന്റെ ചിത്രവും വാര്‍ത്തയുമായിരുന്നു അത്.


ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ വന്ന ദേശീയ നേതാവ് കേരളത്തിലെ ആദിവാസികളുടേത് സോമാലിയന്‍ ജനതയേക്കാള്‍ മോശമായ ജീവിതനിലവാരമാണെന്ന് പറയുകയും അത് പിന്നീട് 'പോ മോനെ മോദി' ഹാഷ്ടാഗില്‍ ട്രോള്‍ മാമാങ്കമായി മാറുകയും ചെയ്തു എന്നത് ചരിത്രം. അവിടെ പലരും വിചാരിച്ചത്/ചൂണ്ടിക്കാട്ടിയത് സംഘത്തിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ഒരു ലേഖനം (മാത്രം) വായിച്ചതുകൊണ്ടാവും പ്രധാനമന്ത്രി ഇത്തരം അസംബന്ധം വിളിച്ച് പറഞത് എന്നാണ്. അദ്ദേഹം ഭരിച്ച ഗുജറാത്തിനേക്കാളും, ബിജെപി ഭരിക്കുന്ന മറ്റ് ഏത് സംസ്ഥാനങ്ങളേക്കാളും മെച്ചപ്പെട്ട സ്ഥിതിയാണു കേരളത്തില്‍ ഉള്ളത് എന്ന് സ്ഥിതിവിവരക്കണക്കുമായി ആളുകള്‍ പോസ്റ്റുകളും ലേഖനങ്ങളും എഴുതി. ഇതെല്ലാം ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വാശിയില്‍ പെടുത്തിയാണു ലേഖകന്‍ ഉള്‍പ്പെടെ എല്ലാവരും കണ്ടിരുന്നത് പക്ഷെ ഇന്ന് പുറത്ത് വന്ന ഒരു വീഡിയോ എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നു.

പേരാവൂരില്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ നാം കണ്ട ബാലന്റെ വെളിപ്പെടുത്തലുകളാണു വീഡിയോരൂപത്തില്‍ പുറത്ത് വന്നിരിക്കുന്നത്. ബിജെ പിയുടെ ആളുകള്‍ നിര്‍ബന്ധിച്ചാണു തന്നെ കൊണ്ട് ആ മാലിന്യത്തില്‍ ഇരുത്തിയത് എന്ന സത്യം ആ ബാലന്‍ പറഞതോടെ സംഘികള്‍ ആസൂത്രണം ചെയ്ത ഗീബല്‍സിയന്‍ തന്ത്രത്തിന്റെ ചിത്രം തെളിയുകയാണ്. സോമാലിയന്‍ കമ്പാരിസണ്‍ പ്രധാനമന്ത്രിയുടെ നാവില്‍ നിന്നും പെട്ടെന്ന് വീണതല്ലെന്നും, അത് സൂചിപ്പിക്കാനായാണു ഇവര്‍ മുന്‍ കൂട്ടി പ്ലാന്‍ ചെയ്ത് ചിത്രം എടുത്തിരിക്കുന്നതെന്നും ഇതില്‍ നിന്നും വ്യക്തമാണു. തങ്ങള്‍ക്ക് ആവശ്യമുള്ള വലിയ നുണക്കഥകള്‍ക്ക് സപ്പോര്‍ട്ടീവായി വരത്തക്കവണ്ണം അസത്യങ്ങളും അബദ്ധങ്ങളും അവിടവിടെ ചെറു നുണകളായി ആവര്‍ത്തിച്ച് പറഞ് ഉറപ്പിച്ച് നിലമൊരുക്കുക എന്ന തന്ത്രം ഫാസിസം ലോകം മൊത്തം പയറ്റിയതാണു. ആ തന്ത്രത്തിന്റെ ഏറ്റവും പുതിയ രൂപമാണു ഈ ഇലക്ഷന്‍ പ്രമാണിച്ച് നമ്മുടെ മണ്ണില്‍ നടന്നിരിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ജാഗരൂകരായി ഇരിക്കുക എന്ന ഒരു കാര്യം മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.

ബിജെപ്പിക്കായി ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്ന ഒരു കോര്‍പ്പറേറ്റ് ജോലിക്കാരുടെ സംഘം ഉണ്ടെന്നുള്ള വാര്‍ത്താ ബൈറ്റില്‍ ആ സംഘം പ്രവര്‍ത്തിക്കുന്ന മുറിയെ വാര്‍ റൂം (ഒരു കോര്‍പ്പറേറ്റ് ടേം എന്ന നിലയില്‍) എന്നാണു ചാനല്‍ അവതാരക വിശേഷിപ്പിച്ചത്. പക്ഷെ അക്ഷരാര്‍ത്ഥത്തില്‍ അത്തരം പല വാര്‍ റൂമുകളിലായി ഇവര്‍ ഇത്തരം ഗീബല്‍സിയന്‍ വാര്‍ത്തകളാണോ പടച്ച് വിടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം വളച്ചൊടിക്കല്‍ കലാപ നിര്‍മ്മാണ ഫാക്റ്ററികള്‍ക്കെതിരെ നാം ഓരോരുത്തരും കരുതിയിരിക്കുക തന്നെ വേണം. വിവര സാങ്കേതിക വിദ്യ ശൈശവ ദശയിലിരുന്ന കാലത്ത് തന്നെ ബാബ്രി- ഗോധ്ര കലാപങ്ങള്‍ സംഘടിപ്പിക്കപ്പെട്ട നാട്ടില്‍ കണ്ണുകള്‍ തുറന്ന് തന്നെ നാം ഇരിക്കണം ഇനിയൊരു നുണക്കഥ ഉണ്ടാക്കാന്‍ പോലും ഇവര്‍ക്കിട കൊടുക്കാതെ.
പേരാവൂരിലെ വീഡിയോ കാണാനായി ഈ ലിങ്കില്‍ പോവുക.

Story by
Read More >>