ആറന്മുള മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍; ശിവദാസന്‍ നായരെ കള്ളവോട്ട് ചെയ്ത് ജയിപ്പിക്കാനുള്ള ശ്രമമെന്ന് സിപിഐ(എം)

പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംഎല്‍എയുമായ ശിവദാസന്‍ നായര്‍ക്ക് കള്ളവോട്ടു ചെയ്യാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നാരോപിച്ച് സിപിഐ(എം) രംഗത്തെത്തി.

ആറന്മുള മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍; ശിവദാസന്‍ നായരെ കള്ളവോട്ട് ചെയ്ത് ജയിപ്പിക്കാനുള്ള ശ്രമമെന്ന് സിപിഐ(എം)

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ആറന്‍മുള മണ്ഡത്തിലെത്തിയ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാണിജ്യ നികുതി ഓഫീസറുടെ കാര്യാലയത്തിലാണ് പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംഎല്‍എയുമായ ശിവദാസന്‍ നായര്‍ക്ക് കള്ളവോട്ടു ചെയ്യാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നാരോപിച്ച് സിപിഐ(എം) രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഐ(എം) പ്രവര്‍ത്തകരും തമ്മിലുള്ള വാക്‌പോര് സംഘര്‍ഷത്തിന്റെ വക്കോളമെത്തി. തുടര്‍ന്ന് പൊലീസ് ഇടപെ്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു.

വീണാ ജോര്‍ജ് എല്‍ഡിഎഫിനു വേണ്ടിയും എംടി രമേശ് ബിജെപിയ്ക്ക് വേണ്ടിയുമാണ് ആറന്മുളയില്‍ ജനവിധി മതടുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് ആറന്മുള.