സച്ചിന്റെ ചിത്രത്തിനായി താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന് എ ആര്‍ റഹ്മാന്‍

മുംബൈയിലെ ഒരു മദ്ധ്യ വര്‍ഗ്ഗ കുടുംബത്തില്‍ നിന്ന് കുടുംബത്തില്‍ നിന്ന് ക്രിക്കറ്റ് ഇതിഹാസം എന്ന നിലയിലേക്കുള്ള സച്ചിന്റെ വളര്‍ച്ചയാണ് ചിത്രത്തിന്റെ പ്രമേയം.

സച്ചിന്റെ ചിത്രത്തിനായി താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന് എ ആര്‍ റഹ്മാന്‍

മുംബൈ:സച്ചിന്‍ ടെണ്ടൂല്‍ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ള 'സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ് ആണ് താന്‍  അടുത്ത വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍.

റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരുക്കുന്നത്. പ്രമുഖ ബ്രിട്ടീഷ് ഡോക്ക്യുമെന്ററി സംവിധായകനായ ജെയിംസ് എര്‍സ്‌കിനാണ് ചിത്രം സംവിധാനം നിര്‍വ്വഹിക്കുന്നത്. മുംബൈയിലെ ഒരു മദ്ധ്യ വര്‍ഗ്ഗ കുടുംബത്തില്‍ നിന്ന്  കുടുംബത്തില്‍ നിന്ന് ക്രിക്കറ്റ് ഇതിഹാസം എന്ന നിലയിലേക്കുള്ള  സച്ചിന്റെ വളര്‍ച്ചയാണ് ചിത്രത്തിന്റെ പ്രമേയം. സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിനും വ്യക്തി ജീവിതത്തിനും ഒരേപോലെ ഊന്നല്‍ കൊടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സച്ചിന്‍ തന്നെ മുഖ്യ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറായിരിക്കും അദ്ദേഹത്തിന്റെ  ചെറുപ്പക്കാലം അവതരിപ്പിക്കുക.


മുംബൈ ആസ്ഥാനമായ 200 നോട്ട് ഔട്ട് എന്ന കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത് . ലോകമൊട്ടാകെയുള്ള രണ്ടായിരം തീയറ്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.