അനുരാഗ് ഠാക്കൂറിനെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തു

എന്നാല്‍ ലോധ കമ്മിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് അനുരാഗ് ഠാക്കൂറിന് തലവേദന സൃഷ്ടിക്കും. രാഷ്ട്രീയ നേതാക്കളെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ലോധ കമ്മിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ബിജെപി എംപി കൂടിയാണ് അനുരാഗ് ഠാക്കൂര്‍.

അനുരാഗ് ഠാക്കൂറിനെ ബിസിസിഐ പ്രസിഡന്റായി  തെരഞ്ഞെടുത്തു

മുംബൈ: അനുരാഗ് ഠാക്കൂറിനെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തു. ശശാങ്ക് മനോഹര്‍ ഐസിസി പ്രസിഡന്റായി തെരഞ്ഞെടുത്തിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് അനുരാഗ് ഠാക്കൂറിന്റെ നിയമനം. ബിസിസിഐ സെക്രട്ടറി പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അനുരാഗ് ഠാക്കൂര്‍. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ശിര്‍കിനെ ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ബിസിസിഐ സെക്രട്ടറിയെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അവകാശം ഇക്കുറി കിഴക്കന്‍ മേഖലയ്ക്കായിരുന്നു. കിഴക്കന്‍ മേഖലയിലെ ആറ് അസോസിയേഷനുകള്‍ അനുരാഗിന് പിന്തുണ പ്രഖ്യാപിച്ചു. അതോടെ പ്രസിഡന്റ് പദവിയിലേക്ക് മത്സരം ഉണ്ടാവില്ലെന്ന് ഉറപ്പായി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു അനുരാഗ് ഠാക്കൂര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

Story by