അനൂപ്‌ മേനോന്‍റെ 'സർവ്വോപരി പാലാക്കാരൻ'

സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തിനുവേണ്ടിയാണു അനൂപ്‌ മേനോൻ ജോസ് കെ മാണി എന്നാ കഥാപാത്രമായെത്തുന്നത്.

അനൂപ്‌ മേനോന്‍റെ

നവാഗതനായ വേണുഗോപന്‍ സംവിധാനം ചെയ്ത് അജി ജോസ്  നിർമിക്കുന്ന സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തില്‍ അനൂപ്‌ മേനോന്‍ നായകനാകുന്നു. ജോസ്  കെ  മാണി എന്ന പാലക്കാരന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അനൂപ്‌ മേനോന്‍ ഈ ചിത്രത്തില്‍ എത്തുന്നത്.

ഒരു  സ്പെഷ്യൽ  ബ്രാഞ്ച്  സി ഐ  ആയ  അനൂപിന്റെ കഥാപാത്രത്തിന്റെ  അച്ഛനായി  വേഷമിടുന്നത് മഹേഷിന്റെ  പ്രതികാരം  എന്ന  ചിത്രത്തിലൂടെ  ശ്രദ്ധേയനായ  അലൻസിയറാണ്. പൂർണമായും പാലയെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ചിത്രത്തിൽ നായികമാരായി എത്തുന്നത്  മിയയും ഹണി  റോസുമാണ്.

ഓഗസ്റ്റ്‌ പകുതിയോടെ ചിത്രം തിയറ്ററുകളിൽ എത്തും.

Read More >>