ചൈനക്കാര്‍ ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത സാംസ്‌കാരിക വിപ്ലവം

ചൈനയ്ക്ക് സാംസ്‌കാരികമായ ഉയര്‍ച്ച നല്‍കാന്നെ പേരിലാണ് ഇത് സംഘടിപ്പിച്ചത്. 1966 മുതല്‍1976 വരെ നടന്ന സാംസ്‌കാരിക വിപ്ലവം ചൈനയെ മധ്യകാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ട് പോകുന്നതാണെന്ന് വിമര്‍ശനം അന്ന് തന്നെ ഉയര്‍ന്നിരുന്നു. വിപ്ലവം എന്ന വാക്കിന് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന സംഭവ വികാസങ്ങളാണ് സാംസ്‌കാരിക വിപ്ലവ കാലഘട്ടത്തില്‍ നടന്നതെന്ന് ചരിത്രകാരനായ ഡേവിഡ് കെല്ലി അഭിപ്രായപ്പെട്ടു.

ചൈനക്കാര്‍ ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത സാംസ്‌കാരിക വിപ്ലവംബീജിംഗ്: ആഘോഷവും ആരവവും ഇല്ലാതെ ചൈനീസ് സാംസ്‌കാരിക വിപ്ലവത്തിന്റെ അന്‍പതാം വാര്‍ഷികം. ചൈനയിലെ മാധ്യമങ്ങള്‍ സാംസ്‌കാരിക വിപ്ലവത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. മാത്രമല്ല അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ചൈനയില്‍ ഔദ്യോഗിക പരിപാടികള്‍ ഒന്നും സംഘടിപ്പിച്ചിട്ടില്ല. ഒന്നര കോടി ആളുകള്‍ക്കാണ് സാംസ്‌കാരിക വിപ്ലവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനായിരുന്ന മാവോ സേ തുങ്ങാണ് സാംസ്‌കാരിക വിപ്ലവത്തിന് ആഹ്വാനം ചെയ്തത്. ചൈനയ്ക്ക് സാംസ്‌കാരികമായ ഉയര്‍ച്ച നല്‍കാന്നെ പേരിലാണ് ഇത് സംഘടിപ്പിച്ചത്. 1966 മുതല്‍1976 വരെ നടന്ന സാംസ്‌കാരിക വിപ്ലവം ചൈനയെ മധ്യകാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ട് പോകുന്നതാണെന്ന് വിമര്‍ശനം അന്ന് തന്നെ ഉയര്‍ന്നിരുന്നു. വിപ്ലവം എന്ന വാക്കിന് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന സംഭവ വികാസങ്ങളാണ് സാംസ്‌കാരിക വിപ്ലവ കാലഘട്ടത്തില്‍ നടന്നതെന്ന് ചരിത്രകാരനായ ഡേവിഡ് കെല്ലി അഭിപ്രായപ്പെട്ടു.

സാംസ്‌കാരിക വിപ്ലവും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കനത്ത പ്രത്യാഘാതമാണ് സൃഷ്ടിച്ചതെന്ന് 1981 ല്‍ പാര്‍ട്ടി തന്നെ വിലയിരുത്തിയിട്ടുണ്ട്.

Read More >>