അമോണിയ ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധര്‍

വിഷവാതക വിഭാഗത്തില്‍ പെടുന്ന അമോണിയ അല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.

അമോണിയ ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധര്‍

ചമ്പക്കരയില്‍ ബാര്‍ജില്‍ നിന്നുള്ള അമോണിയ വൈറ്റില തൈക്കൂടത്ത് ചോര്‍ന്നു. തുറമുഖത്തുനിന്ന് അമ്പലമുകള്‍ ഫാക്ടിലേക്ക് ബാര്‍ജില്‍ കൊണ്ടുപോവുകയായിരുന്ന അമോണിയയാണ് ചോര്‍ന്നത്. ചോര്‍ച്ച നിയന്ത്രണ വിധേയമാക്കി.

96 ടണ്‍ അമോണിയയാണ് ബാര്‍ജിലുള്ളത്. വൈകിട്ട് ആറരയോടെയാണ് ചോര്‍ച്ച കണ്ടെത്തിയത്. ബാര്‍ജ് ഉദയാറോഡ് ഭാഗത്ത് അടുപ്പിച്ചാണ് ചോര്‍ച്ച അടച്ചത്.

വിഷവാതക വിഭാഗത്തില്‍ പെടുന്ന അമോണിയ അല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.

Read More >>