ബജ്‌റംഗദള്‍ ഹിന്ദു തീവ്രവാദ സംഘടന തന്നെ; ബിജെപിക്ക് ബജ്‌റംഗദളുമായി ബന്ധമില്ല: അമിത്ഷാ

ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകള്‍ക്കെതിരെ ബംജ്‌റംഗ്ദള്‍ നടത്തിയ വിവാദ സ്വയം പ്രതിരോധ ക്യാമ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായാണ് അമിത് ഷാ ഇതു പറഞ്ഞത്.

ബജ്‌റംഗദള്‍ ഹിന്ദു തീവ്രവാദ സംഘടന തന്നെ; ബിജെപിക്ക് ബജ്‌റംഗദളുമായി ബന്ധമില്ല: അമിത്ഷാ

ബജ്‌റംഗദള്‍ ഹിന്ദു തീവ്രവാദ സംഘടനയാണെന്നും ബിജെപിക്ക് ബജ്‌റംഗദളുമായി ബന്ധമില്ലെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹിന്ദു തീവ്രവാദ സംഘടനകളുടെ നടപടികളുമായി ബിജെപിയെ കൂട്ടിക്കെട്ടരുതെന്ന് അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകള്‍ക്കെതിരെ ബംജ്‌റംഗ്ദള്‍ നടത്തിയ വിവാദ സ്വയം പ്രതിരോധ ക്യാമ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായാണ് അമിത് ഷാ ഇതു പറഞ്ഞത്.

ബംജ്‌റംഗ്ദള്‍ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സര്‍ക്കാര്‍ പറയുന്നതെന്നു ശ്രദ്ധിക്കുകയാണെങ്കില്‍ എല്ലാം ശരിയാകും. ബിജെപി നേതാക്കള്‍ വികസന കാര്യങ്ങളിലാണു ശ്രദ്ധകേന്ദ്രീകരിക്കുന്നത്- അമിത് ഷാ പറഞ്ഞു.

ബിജെപി വര്‍ഗീയ കാര്‍ഡ് ഇറക്കി കളിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തെയും അദ്ദേഹം നിഷേധിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല. ബംജ്‌റംഗ്ദള്‍ ബിജെപിയല്ല. നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്‌ടെങ്കില്‍ ബംജ്‌റംഗ്ദളിന്റെ സ്വയം പ്രതിരോധ ക്യാമ്പിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.