ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തില്ല

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തില്ല. കഴിഞ്ഞദിവസം മുതലായിരുന്നു അമിത്ഷാ പ്രചരണം...

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തില്ല

amith-shah

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തില്ല. കഴിഞ്ഞദിവസം മുതലായിരുന്നു അമിത്ഷാ പ്രചരണം നടത്താനിരുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാണ് അമിത്ഷായ്ക്ക് കേരളത്തിലെത്താന്‍ സാധിക്കാത്തതെന്ന് ബിജെപി കേരള നേതൃത്വം അറിയിച്ചു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തെ മണ്ഡലങ്ങളില്‍ പ്രസംഗിക്കാനായിരുന്നു അമിത്ഷാ എത്തേണ്ടിയിരുന്നത്. കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന വട്ടീയൂര്‍ക്കാവടക്കം മൂന്നു മണ്ഡലങ്ങളിലെ ബൂത്ത് യോഗങ്ങളിലടക്കം പ്രസംഗിക്കുമെന്നായിരുന്നു ബിജെപി നേരത്തേ പറഞ്ഞിരുന്നത്.