തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 71 സീറ്റാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അമിത്ഷാ.

ബംഗാളില്‍ ഒന്നിക്കുന്നവര്‍ കേരളത്തില്‍ പോരടിക്കുന്നതിന്റെ പൊള്ളത്തരം ജനം തിരിച്ചറിയണമെന്നും റാന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 71 സീറ്റാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അമിത്ഷാ.

തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 71 സീറ്റാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. വികസനത്തെ തടസപ്പെടുത്തുന്നവരാണ് യുഡിഎഫും എല്‍ഡിഎഫുമെന്നും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവണം ഈ തിരഞ്ഞെടുപ്പെന്നും അമിത്ഷാ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

ബംഗാളില്‍ ഒന്നിക്കുന്നവര്‍ കേരളത്തില്‍ പോരടിക്കുന്നതിന്റെ പൊള്ളത്തരം ജനം തിരിച്ചറിയണമെന്നും റാന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തില്‍ ദലിത് വനിതകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ അമിത് ഷാ നിയമിച്ചു. എംപിമാരായ മീനാക്ഷി ലേഖി, അര്‍ജ്ജുന്റാം അഗര്‍വാള്‍, ഉദിത് രാജ് എന്നിവരാണ് സമിതി അംഗങ്ങള്‍. ഇവര്‍ ഏഴാം തീയതി മുതല്‍ മൂന്നു ദിവസം കേരളത്തില്‍ പെരുമ്പാവൂരും വര്‍ക്കലയും അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

Read More >>