ക്യാന്‍സര്‍ രോഗിയായ ആരാധികയുടെ ആഗ്രഹം നിറവേറ്റി അമിതാഭ് ബച്ചന്‍

ക്യാന്‍സര്‍ രോഗിയായ ഫര്‍ദിക എന്ന പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനായ അമിതാഭ് ബച്ചനെ നേരിട്ട് കാണണമെന്നത്. ഇതറിഞ്ഞ ബച്ചന്‍ ഫര്‍ദികയുടെ ജന്മദിനത്തില്‍ നേരിട്ടുപോയി ചികിത്സയിലിരിക്കുന്ന ഫര്‍ദികയെ കാണുകയായിരുന്നു

ക്യാന്‍സര്‍ രോഗിയായ ആരാധികയുടെ ആഗ്രഹം നിറവേറ്റി അമിതാഭ് ബച്ചന്‍

ഒരു നടന്‍ എന്നതിലുപരി തന്റെ  ആരാധകരെ കയ്യിലെടുക്കുന്ന വ്യക്തിത്വത്തിന്‍റെ ഉടമ കൂടിയാണ്  അമിതാഭ് ബച്ചന്‍. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്താറുണ്ടെങ്കിലും അത് പരസ്യപ്പെടുത്താനോ അതിന് വാര്‍ത്താപ്രാധാന്യം നല്‍കാനോ അദ്ദേഹം തയാറല്ല. ഇക്കുറി  ഒരു  പെണ്‍കുട്ടിയുടെ  വ്യത്യസ്തമായ ആഗ്രഹം നിറവേറ്റി ആരാധകരുടെ ആദരവ് നേടിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍.

ക്യാന്‍സര്‍ രോഗിയായ ഫര്‍ദിക എന്ന പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനായ  അമിതാഭ് ബച്ചനെ നേരിട്ട് കാണണമെന്നത്. ഇതറിഞ്ഞ ബച്ചന്‍ ഫര്‍ദികയുടെ ജന്മദിനത്തില്‍ നേരിട്ടുപോയി ചികിത്സയിലിരിക്കുന്ന ഫര്‍ദികയെ കാണുകയായിരുന്നു. ഫര്‍ദികയുടെ പിറന്നാള്‍ കേക്ക് മുറിച്ചു ആഘോഷിക്കാനും അദ്ദേഹം മറന്നില്ല.

ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ തന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്ത ബിഗ്‌ ബി ഫര്‍ദികക്ക് എല്ലാ നന്മകളും നേരാനും മറന്നില്ല.