അമിതാഭ് ബച്ചനും വിദ്യ ബാലനും ഒന്നിക്കുന്ന 'ടി ഇ 3 എന്‍' ; ട്രെയിലര്‍ പുറത്തിറങ്ങി

അമിതാഭ് ബച്ചനും വിദ്യ ബാലനും നവാസുദ്ദീന്‍ സിദ്ദിക്കിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ടി ഇ 3 എന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

അമിതാഭ് ബച്ചനും വിദ്യ ബാലനും ഒന്നിക്കുന്ന

അമിതാഭ് ബച്ചനും വിദ്യ ബാലനും നവാസുദ്ദീന്‍ സിദ്ദിക്കിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ടി ഇ 3 എന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഉദ്വേഗജനകമായ ട്രെയിലര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.

കാണാതായ ചെറുമകളെ അന്വേഷിച്ചു കൊല്‍ക്കത്തയിലെ തെരുവുകളില്‍ അലയുന്ന ഒരു വ്യക്തിയുടെ വേഷമാണ് ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ കൈകാര്യം ചെയ്യുന്നത്. അയാളെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥയായി വിദ്യ ബാലനും അയാളുടെ സുഹൃത്തായ  പുരോഹിതനായി  നവാസുദ്ദീന്‍ സിദ്ദിഖിയും  പ്രത്യക്ഷപ്പെടുന്നു. 2൦11-ല്‍ പുറത്തിറങ്ങിയ 'മൈക്കല്‍' എന്ന ചിത്രം അണിയിച്ചൊരുക്കിയ  റിഭു ദാസ്ഗുപ്തയാണ്  ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം ജൂലൈ 10-ന് തീയറ്ററുകളില്‍ എത്തും.