ശ്രീലങ്കന്‍ യുദ്ധക്കെടുതിയുടെ ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടി കേരളത്തില്‍ പട്ടിണിമരണമുണ്ടെന്ന് അമിത് ഷാ

2009ല്‍ ശ്രീലങ്കന്‍ യുദ്ധ കാലത്ത് വന്നിയിലെ തമിഴ് വംശജര്‍ അനുഭവിച്ചിരുന്ന പട്ടിണിയുടെയും പോഷകാഹാരകുറവിന്റെയും നേര്‍ചിത്രമായി പുറത്ത് വന്ന ചിത്രമായിരുന്നു ഇത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ അറുപത്തിനാലാമത്തെ പേജിലാണ് 2009 മെയ് 6ന് ശ്രീലങ്കയിലെ വന്നിയില്‍ നിന്ന് എടുത്തതായി രേഖപ്പെടുത്തി ഈ ചിത്രം ഉള്ളത്

ശ്രീലങ്കന്‍ യുദ്ധക്കെടുതിയുടെ ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടി കേരളത്തില്‍ പട്ടിണിമരണമുണ്ടെന്ന് അമിത് ഷാ

ശ്രീലങ്കന്‍ യുദ്ധക്കെടുതിയുടെ ചിത്രം ഉയര്‍ത്തികാട്ടി കേരളത്തില്‍ പട്ടിണിമരണമുണ്ടെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. 2013ലെ വിവാദമായ ഔട്ടലുക്ക് മാഗസിന്‍ ഉയര്‍ത്തികാട്ടിയാണ് അമിത് ഷാ ഇന്ന് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും രൂക്ഷമായി വിമര്‍ശിച്ചത്. 2009ല്‍ ശ്രീലങ്കന്‍ യുദ്ധ കാലത്ത് വന്നിയിലെ തമിഴ് വംശജര്‍ അനുഭവിച്ചിരുന്ന പട്ടിണിയുടെയും പോഷകാഹാരകുറവിന്റെയും നേര്‍ചിത്രമായി പുറത്ത് വന്ന ചിത്രമായിരുന്നു ഇത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ അറുപത്തിനാലാമത്തെ പേജിലാണ് 2009 മെയ് 6ന് ശ്രീലങ്കയിലെ  വന്നിയില്‍ നിന്ന് എടുത്തതായി രേഖപ്പെടുത്തി ഈ ചിത്രം ഉള്ളത്. അന്നത്തെ രാജപക്‌സേ സര്‍ക്കാര്‍ ഈ ചിത്രം ഉള്‍പ്പെട്ട റിപ്പോട്ടിനെ തളളി പറയുകയും ചെയ്തു. എന്നാല്‍ 4 വര്‍ഷത്തിന് ശേഷം ഔട്ട്‌ലുക്ക് മാഗസീന്‍ ഇതെ ചിത്രം അട്ടപ്പാടിയിലെ ആദിവാസി കുട്ടികള്‍ക്കിടിയലെ പോഷകാഹാര കുറവ് കാണിക്കാനെന്ന രീതിയില്‍ കവര്‍ ചിത്രമായി ഉപയോഗിക്കുകയായിരുന്നു.


വിവാദമായ സൊമാലിയന്‍ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയേണ്ടേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഈ ചിത്രം ഉയര്‍ത്തികാട്ടി അട്ടപ്പാടിയിലെ പട്ടിണി മരണങ്ങള്‍ക്ക് മുഖ്യമന്ത്രിയാണ് മാപ്പ് പറയേണ്ടത് എന്നാണ് അമിത് ഷാ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. പേരാവുരിലെ തിരുവോണപ്പുറം ആദിവാസികോളനിയിലെ കുട്ടികള്‍ മാലിന്യകുമ്പാരത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന  ചിത്രം വീട്ടുകാരറിയാതെ അവര്‍ക്ക് പഴം നല്കി എടുത്തതാണ് എന്ന വാര്‍ത്ത പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് ഔട്ട് ലുക്ക് പ്രസിദ്ധികരിച്ച ഈ ചിത്രം ബിജെപി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കാന്‍ തുടങ്ങിയത്. അതേ ചിത്രം ഉയര്‍ത്തികാട്ടിയാണ് അമിത് ഷായും ബിജെപി നേതാക്കളും ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടത്.

Card


Card