അല്‍ഷിമേഴ്‌സ് പകരുന്ന രോഗമാണെന്ന് കണ്ടെത്തല്‍...

അല്‍ഷിമേഴ്‌സ് രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. രോഗനിര്‍ണയ പരിചരണ പ്രക്രിയയിലൂടെയാണ് ഇത് പടരാന്‍ സാധ്യതയെന്നും പഠനത്തില്‍ പറയുന്നു.

അല്‍ഷിമേഴ്‌സ് പകരുന്ന രോഗമാണെന്ന് കണ്ടെത്തല്‍...

അല്‍ഷിമേഴ്‌സ് രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. രോഗനിര്‍ണയ പരിചരണ പ്രക്രിയയിലൂടെയാണ് ഇത് പടരാന്‍ സാധ്യതയെന്നും പഠനത്തില്‍ പറയുന്നു. മനുഷ്യനിലെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ എടുത്ത ശേഷം തലച്ചോറില്‍ പ്രത്യേകതരം അസുഖം ബാധിച്ച് മരിച്ചവരെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ചില വൈദ്യ പ്രക്രിയകളുടെ സുരക്ഷയാണ് പുതിയ പഠനത്തിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. രക്തം മാറ്റലും ദന്തപരിചരണവും അടക്കമുളളവ ഇത്തരത്തില്‍ ഭീഷണിയുയര്‍ത്തുന്ന ചികിത്സ രീതികളാണ്. ഇത്തരം പ്രക്രിയകളിലൂടെ രോഗബാധിതമായ കോശങ്ങളും ശസ്ത്രക്രിയാ ഉപകരണങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടാം.


ആദ്യമായാണ് അല്‍ഷെയ്‌മേഴ്‌സ് പകര്‍ച്ച വ്യാധിയാണെന്ന് കണ്ടത്തുന്നത്.എട്ട് പേരെയാണ് ഇവര്‍ പഠന വിധേയരാക്കിയത്. കുട്ടിക്കാലത്ത് വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവയ്ക്കപ്പെട്ട ഇവരില്‍ അല്‍ഷിമേഴ്‌സ് ലക്ഷണങ്ങള്‍ കണ്ടതായി ഗവേഷകര്‍ പറയുന്നു.
ജനിതക വ്യതിയാനങ്ങള്‍ മൂലമാണ് അല്‍ഷിമേഴ്‌സ് ഉണ്ടാകുന്നതെന്നാണ് ഇതുവരെയും കരുതിയിരുന്നത്.

അതേസമയം പഠനവും തെളിവുകളും പ്രാഥമിക ഘട്ടത്തിലാണെന്നും അത് കൊണ്ട് തന്നെ ശസ്ത്രക്രിയകള്‍ അവസാനിപ്പിക്കാനാകില്ലെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അല്‍ഷിമേഴ്‌സ് രോഗികള്‍ക്കൊപ്പം താമസിച്ചത് കൊണ്ട് രോഗം പകരാന്‍ യാതൊരു സാധ്യതയുമില്ലെന്നും ശാസ്ത്രലോകം വാദിക്കുന്നു.