'ആഷിഖി- 3'ഒരുങ്ങുന്നു ; ആലിയയും സിദ്ധാര്‍ത്ഥും നായികാനായകന്മാര്‍

മഹേഷ്‌ ഭട്ടിന്റെ സംവിധാനത്തില്‍ 1990-ല്‍ പുറത്തിറങ്ങിയ 'ആഷിഖി' ഇന്നും ബോളിവുഡിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഒന്നാണ്. പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ 'ആഷിഖി 2'-വും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു

മഹേഷ്‌ ഭട്ടിന്റെ സംവിധാനത്തില്‍ 1990-ല്‍ പുറത്തിറങ്ങിയ 'ആഷിഖി' ഇന്നും  ബോളിവുഡിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഒന്നാണ്. അനു അഗര്‍വാളും രാഹുല്‍ റോയ് കപൂറും നായികാ നായകന്മാരായ ഈ പ്രണയചിത്രത്തിലെ ഗാനങ്ങളും ചിത്രം പോലെ തന്നെ ജനപ്രീതി നേടിയിരുന്നു. പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 2013-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ 'ആഷിഖി 2'-വും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധ കപൂറും ആദിത്യ റോയ് കപൂറും ആയിരുന്നു നായികാനായകന്മാര്‍.


ഇപ്പോള്‍ ചിത്രത്തിന്‍റെ മൂന്നാം ഭാഗമായ 'ആഷിഖി 3' അണിയറയില്‍ ഒരുങ്ങുകയാണ്. പുതിയ ചിത്രത്തിലെ പ്രണയ ജോടികള്‍ ആലിയ ഭട്ടും സിദ്ധാര്‍ഥ് മല്‍ഹോത്രയുമാണ്. ചിത്രത്തിലെ നായികാ നായകന്മാര്‍ ആരെന്നതിനെചൊല്ലി ഏറെനാളായി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. പല മുന്‍ നിര ബോളിവുഡ് അഭിനേതാക്കളുടെയും പെരിനോപ്പമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ആലിയയും സിദ്ധാര്‍ഥ്‌ മല്‍ഹോത്രയും ചിത്രത്തില്‍ അഭിനയിക്കാന്‍ ഉള്ള കരാര്‍ ഒപ്പിട്ടു എന്ന വിവരം നിര്‍മ്മാതാവായ മുകേഷ് ഭട്ട് തന്നെ മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്.

താരങ്ങളുടെ ഡേറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതെ ഉള്ളൂ എന്നും ഇത് പൂര്‍ത്തിയായാല്‍ ഉടനെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും മുകേഷ് ഭട്ട് കൂട്ടിച്ചേര്‍ത്തു.